കൊല്‍ക്കൊത്ത: ചൈനയില്‍ ഏറ്റവും കൂടുതല്‍ വിഖ്യാതനായ രാജ്യാന്തര സിനിമാതാരം അമീര്‍ ഖാന്‍. അടുത്തിടെ പുറത്തിറങ്ങിയ അമീര്‍ ഖാന്റെ ‘സീക്രട്ട് സൂപ്പര്‍സ്റ്റാര്‍’ രാജ്യത്ത് വലിയ ഹിറ്റായി. കൊല്‍ക്കൊത്തയിലെ ചൈനീസ് കോണ്‍സൂല്‍ ജനറല്‍ മ ഷാന്‍വു ആണ് ഇക്കാര്യം അറിയിച്ചത്.
അമീര്‍ ഖാനെ ചൈനയിവും വിദേശത്തും ഏറെ സ്‌നേഹിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ‘ഡങ്കല്‍’ (2016) ഹിറ്റായിരുന്നു. ഇപ്പോഴത്തെ ‘സീക്രട്ട് സൂപ്പര്‍സ്റ്റാറും’ (2017) വലിയ ഹിറ്റാണ്.-ഷാന്‍വു മാധ്യമങ്ങളോട് പറഞ്ഞു. ചൈന-ഇന്ത്യ സംയുക്ത താര പ്രകടത്തോടനുബന്ധിച്ച് തിങ്കളാഴ്ച വൈകിട്ടാണ് ഷാന്‍വു മാധ്യമങ്ങളെ കണ്ടത്.
ജനപ്രീയമായതും വിമര്‍ശനവിധേയമായതും ആയ പല ഹിന്ദി ചിത്രങ്ങളും ഷാങ്ഹായി ഫിലിം ഫെസ്റ്റിവല്‍, ബീജിങ് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാജ്യത്ത് ബോളിവുഡ് ചിത്രങ്ങള്‍ക്ക് വലിയ ജനസമ്മിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് നൃത്തവും ചൈനയില്‍ ജനസമ്മതി നേടിയിട്ടുണ്ട്. ‘പത്മാവതി’ യിലെ ഒരു പ്രത്യേക നൃത്തം ചൈനീസ് കോണ്‍സുലേറ്റിലെ സ്റ്റാഫുകള്‍ അടുത്തിടെ അവതരിപ്പിച്ചത് അത് തങ്ങളുടെ ജനങ്ങളില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ തെളിവാണെന്നും ഷാന്‍വു പറഞ്ഞു.
കേരളം, ബംഗാള്‍, ഒഡീഷ്യ എന്നിവിടങ്ങളിലെ പരമ്പരാഗത നൃത്തങ്ങളും ചൈനീസ് ജനത സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here