നഴ്‌സിങിന് അപേക്ഷിക്കാം

15

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളുകളില്‍ ജനറല്‍ നഴ്‌സിങ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  എസ്‌സി/എസ്ടി വിഭാഗത്തിലുളള അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതി. സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുളളവരേയും പരിഗണിക്കും.365 സീറ്റുകളാണുളളത്. ഇതില്‍ 20 ശതമാനം സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.  അപേക്ഷകര്‍ക്ക് 2018 ഡിസംബര്‍ 31ന് 17 വയസില്‍ കുറയുവാനോ 27 വയസില്‍ കൂടുവാനോ പാടില്ല.  പിന്നാക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.അപേക്ഷാഫോമും, പ്രോസ്‌പെക്ടസും www.dhskerala.gov.in ല്‍ ലഭ്യമാണ്.  അപേക്ഷാഫീസ് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയും മറ്റുളള വിഭാഗത്തിന് 250 രൂപയുമാണ്.പൂരിപ്പിച്ച അപേക്ഷകള്‍ അതത് ജില്ലയിലെ നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് ജൂലൈ 21ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാമെഡിക്കല്‍ ഓഫീസ്, നഴ്‌സിങ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും

ഓക്‌സിലിയറി നേഴ്‌സിങ് 

ആരോഗ്യ വകുപ്പിനു കീഴിലുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്‌സിലിയറി നേഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായ പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. തൈക്കാട്, തലയോലപ്പറമ്പ്, പെരിങ്ങോ ട്ടുകുറിശ്ശി, കാസര്‍കോട് ജെപിഎച്ച്എന്‍ ട്രെയിനിങ് സെന്ററുകളിലേക്കാണ് അപേക്ഷിക്കാവുന്നത്.  130 സീറ്റുകളുണ്ട്.  65 ശതമാനം മെറിറ്റടിസ്ഥാനത്തിലും 35 ശതമാനം സംവരണാടിസ്ഥാനത്തിലും പ്രവേശനം നല്‍കും. അപേക്ഷകര്‍ക്ക് 2018 ഡിസംബര്‍ 31 ന് 17 തികഞ്ഞിരിക്കണം. 30 വയസ് കവിയരുത്. പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വയസ്സും പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വയസ്സും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.  അപേക്ഷകര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയണം.ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ട് സീറ്റുകളും പാരാമിലിറ്ററി/എക്‌സ്പാരാമിലിറ്ററി സര്‍വീസുകാരുടെ ആശ്രിതര്‍ക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാഫോമും, പ്രോസ്‌പെക്ടസും www.dhskerala.gov.in ല്‍ ലഭ്യമാണ്.  അപേക്ഷാഫീസ് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 75 രൂപയും ജനറല്‍ വിഭാഗത്തിന് 200 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകള്‍, നിശ്ചിത അപേക്ഷാഫീസ് 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയിലടച്ച രസീത് സഹിതം ജൂലൈ16ന് വൈകു ന്നേരം അഞ്ച് മണിക്കകം ബന്ധപ്പെട്ട ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പാളിന് നല്‍കണം.വിശദവിവരങ്ങള്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കല്‍ ഓഫീസ്, മേല്‍സൂചിപ്പിച്ച പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍  പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here