സുദേവന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി

6

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ജില്ലാകമ്മിറ്റി യോഗത്തിലാണ് സുദേവനെ തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന കെ എന്‍ ബാലഗോപാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെ തുടര്‍ന്നാണ് സുദേവന്‍ ജില്ലാ സെക്രട്ടറിയാകുന്നത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സെക്രട്ടറി, കൊല്ലം ജില്ലാ സെക്രട്ടറി, കാപെക്സ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് സുദേവന്‍.
1971 ല്‍ സിപിഎം അംഗമായി. കൊല്ലം മാടത്തറ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. 1976 അടിയന്തരാവസ്ഥ കാലത്ത് ചിതറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു.1984 ല്‍ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായി. 1990 മുതല്‍ 95 വരെ ചടയമംഗലം ഏരിയ സെക്രട്ടറിയായി. 1995 ല്‍ ജില്ലാ സെക്രട്ടറിയേറ്റംഗമായി. 2015 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്.
ഭാര്യ: എല്‍ മഹിളാമണി. മക്കള്‍: എസ് അനുരാജ് (ചിങ്ങേലി ലോക്കല്‍ കമ്മിറ്റി അംഗം), എസ് അഖില്‍ രാജ്. മരുമകള്‍: അഡ്വ: ജെ മിത്ര

SHARE

LEAVE A REPLY

Please enter your comment!
Please enter your name here