ജമ്മു: പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ജമ്മുകശ്മീരിലെ സാമ്പ ജില്ലയില്‍ ചാമിലിയാല്‍ പ്രദേശത്ത് രാജ്യാന്തര അതിര്‍ത്തിക്ക് സമീപമാണ് യാതൊരു പ്രകോപനവുമില്ലാതെ പാക് റേഞ്ചര്‍മാര്‍ വെടിവച്ചതിലാണ് ബിഎസ്എഫ് ജവാന്മാരുടെ മരണം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ചൊവ്വാഴ്ച രാത്രി തുടങ്ങിയ വെടിവയ്പ് ഇന്നു രാവിലെ വരെ തുടര്‍ന്നു.
മരണപ്പെട്ടവരില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ജതീന്ദ്രന്‍ സിങ്, അസിസ്റ്റന്റ് സബ് ഇന്‍സ്പക്ടര്‍ റാം നിവാസ്, കോണ്‍സ്റ്റബിള്‍ ഹാന്‍സ് രാജ് എന്നിവരെ തിരിച്ചറിഞ്ഞു. പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ ബിഎസിഎഫുമായി രണ്ടുതവണ നടത്തിയ ഫ്‌ളാഗ് മീറ്റിങിനും, അതിര്‍ത്തിയില്‍ ശാന്തത നിലനിര്‍ത്താന്‍ സമ്മതിച്ചതിനും ശേഷം ദിവസങ്ങള്‍ക്കകമാണ് ഈ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം.
രാത്രി നിരീക്ഷണം നടത്തുകയായിരുന്ന ബിഎസ്എഫ് സംഘത്തിനുനേരെ പാക് റേഞ്ചര്‍മാര്‍ വെടിവയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here