മമ്മൂട്ടിയുടെ വീടിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസിന്റെ റീത്ത്

61

കൊച്ചി; അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന മ്മൂട്ടിയുടെ വസതിക്ക് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വച്ചു. മലയാള സിനിമയെ തകര്‍ത്ത താരരാജാക്കന്മാര്‍ക്ക് ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്താണ് യൂത്ത് കോണ്‍ഗ്രസ് വച്ചത്. ഇത് തടഞ്ഞ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ടിബിന്‍ ദേവസ്സി, കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ. അജ്മല്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി വൈ ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിമാരായ ഡിക്കു ജോസ്, വി കെ പ്രമോദ്, പി ആര്‍ രാഗേഷ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
നടി അക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്റ് ഇന്നസെന്റും, വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാര്‍ എംഎല്‍എ., മുകേഷ് എംഎല്‍എ. എന്നിവര്‍ പരസ്യമായി എടുത്ത നിലപാടുകള്‍ക്ക് എതിരെയും, ഇരക്കൊപ്പം നില്‍ക്കാതെ സ്ത്രീവിരുദ്ധനയങ്ങളുമായി മുന്നോട്ടുപോയ അമ്മ സംഘടനയുടെ നടപടിയില്‍ പ്രതിഷേധിച്ചുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന ഉടനെ സിപിഎംന്റെ നേതാക്കന്മാരും, ചില താര രാജാക്കന്മാരും ചേര്‍ന്ന് എറണാകുളത്ത് ഒരു പ്രമുഖ നടന്റെ വീട്ടില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെക്കുറിച്ചും അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here