ദിലീപ് കുമാറിന്റെ നില മെച്ചപ്പെടുന്നു

44

ന്യൂഡല്‍ഹി: ദിലീപ് കുമാറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നെന്നും ആശുപത്രി വിടാന്‍ കുറച്ച് സമയം കൂടി എടുക്കുമെന്നും ഡോക്ടര്‍മാര്‍. ശരീരത്തില്‍ ജലത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കിഡ്‌നിയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരുന്നു. എന്നാല്‍ സ്ഥിതി മെച്ചപ്പെട്ടുവരുന്നു. 94കാരനായ നടന്‍ വെന്റിലേറ്ററിലോ ഡയാലിസിസിലോ അല്ലെന്നും ഡോക്ടര്‍ അറിയിച്ചു. സാധാരണ നിലയില്‍ മൂത്രം പോകുന്നുണ്ട്. ഇപ്പോഴും ഐസിയുവിലാണ്. മെച്ചപ്പെട്ട നിരീക്ഷണത്തിനു വേണ്ടിയാണത്.
1944ല്‍ ജാവര്‍ ഭട്ട എന്ന ചിത്രത്തിലൂടെ സിനിമരംഗത്തുവന്ന ദിലീപ് കുമാര്‍, അഞ്ച് ദശകം നീളുന്ന അഭിനയ ജീവിതത്തിന് ഇടയില്‍ 50ലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 1998ല്‍ ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചു. 2015ല്‍ പത്മവിഭൂഷണ്‍ നല്‍കി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here