ബംഗ്ലാദേശ് ഭീകരന്‍ മുസഫര്‍നഗറില്‍ അറസ്റ്റില്‍

45

ലക്‌നൗ: അന്‍സറുള്ള ബംഗ്ലാ ടീം (എബിടി) എന്ന ഇസ്ലാമിക് ഭീകര ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ബംഗ്ലാദേശ് ഭീകരന്‍ അബ്ദുള്ള മുസഫര്‍നഗറില്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് (എടിഎസ്) ഞായറാഴ്ച ഇയാളെ അറസ്റ്റുചെയ്തത്.
മുസഫര്‍നഗറിലെ ഛര്‍ത്തവാല്‍ പ്രദേശത്തുള്ള കൗതേസറയില്‍ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് എടിഎസ് ഐജി അസിം അരുണ്‍ പറഞ്ഞു. ഒരു മാസമായി ഇയാള്‍ ഈ പ്രദേശത്ത് താമസിച്ചുവരികയായിരുന്നു. 2011 മുതല്‍ സഹറാന്‍പൂരിലെ ദിയോബാന്‍ഡ് പ്രദേശത്തായിരുന്നു താമസം. വ്യാജ രേഖകള്‍ ഉപയോഗിച്ച് ആധാറും പാസ്‌പോര്‍ട്ടും ഇയാള്‍ സമ്പാദിച്ചിരുന്നു.
എബിടിയുമായി ബന്ധമുള്ള അബ്ദുള്ള ഭീകരര്‍ക്കായി, പ്രത്യേകിച്ച് ബംഗ്ലാദേശികള്‍ക്ക്, വ്യാജ തിരിച്ചറിയല്‍ രേഖകള്‍ തയാറാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഭീകരര്‍ക്ക് ഇന്ത്യയില്‍ ഒളിത്താവളങ്ങളും ഒരുക്കിയിരുന്നു. ബംഗ്ലാദേശിലെ അല്‍ ഖ്വയ്ദ സ്വാധീനമുള്ള സംഘടനയാണ് എബിടി.
അറസ്റ്റിനു ശേഷം സഹറന്‍പൂരിലും, മുസഫര്‍നഗറിലും എടിഎസും പൊലീസും തെരിച്ചില്‍ നടത്തിവരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here