പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പാകിസ്ഥാനില്‍ നിന്നുള്ള ലഷ്‌കര്‍-ഇ-തായ്ബ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു.
കശ്മീരിലെ അബു ഇസ്മയില്‍ ഗ്രൂപ്പിന്റെ ഭാഗമായ ഉമര്‍ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. എട്ട് അമര്‍നാഥ് തീര്‍ഥാടകര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ജൂലൈ 10ലെ ആക്രമണത്തിനു പിന്നില്‍ അബു ഇസ്മയില്‍ ഗ്രൂപ്പായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഭീകര സാന്നിധ്യത്തെ പറ്റി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന ഇന്നലെ രാത്രി വൈകി സംബോറ ഗ്രാമത്തില്‍ തെരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. ഭീകരരില്‍ നിന്നും വെടിവയ്പ് ഉണ്ടായതിനെ തുടര്‍ന്ന് ഏറ്റുമുട്ടലായി. ഇതിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here