പട്ടേലിന് വോട്ടുചെയ്തില്ല: വഗേല

43
ശങ്കര്‍സിങ് വഗേല

ഗാന്ധിഗനര്‍: ഗുജറാത്തില്‍ നിന്നുള്ള മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗിമക്കവെ, കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന് താന്‍ വോട്ടുചെയ്തില്ലെന്ന് വിമത കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിങ് വഗേല. തന്റെ അഞ്ച് അനുയായികളും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുമെന്ന് വഗേല അവകാശപ്പെട്ടു.
”ഞാന്‍ കോണ്‍ഗ്രസിന് വോട്ടുചെയ്തില്ല. കാരണം അഹമ്മദ് പട്ടേല്‍ വിജയിക്കാന്‍ പോകുന്നില്ല. ഒരു വോട്ട് നഷ്ടപ്പെടുത്തിയിട്ട് കാര്യമില്ല. എംഎല്‍എമാരുടെ ആവലാതികള്‍ കേള്‍ക്കണമെന്ന് പലവട്ടം അവരോട് ഞങ്ങള്‍ അപേക്ഷിച്ചതാണ്. എന്നാല്‍ അവരത് കേള്‍ക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്.” വോട്ട് രേഖപ്പെടുത്തിയ ശേഷം വഗേല മാധ്യമങ്ങളോട് പറഞ്ഞു.
”കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാരില്‍ 4-5 പേര്‍കൂടി പാര്‍ട്ടിക്ക് വോട്ടുചെയ്യില്ല.” വഗേല കൂട്ടിച്ചേര്‍ത്തു.
176 അംഗങ്ങള്‍ ഉള്ള സഭയില്‍ പട്ടേലിന് ജയിക്കണമെങ്കില്‍ 45 വോട്ടു വേണം. താന്‍ ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായ അഹമ്മദ് പട്ടേല്‍.
ഇതേസമയം, ബിജെപി സ്ഥാനാര്‍ഥികളായ അമിത് ഷായുടെയും സ്മൃതി ഇറാനിയുടെയും വിജയം ഉറപ്പാണ്. മൂന്നാമത്തെ സീറ്റില്‍ പട്ടേലും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ ചീഫ് വിപ്പ് ബല്‍വന്ത് സിങ് രജൗട്ടും തമ്മിലാണ് മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here