ഏറ്റുമുട്ടലില്‍ നാല് പാക് സൈനീകര്‍ കൊല്ലപ്പെട്ടു

41

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഗിരി#േവര്‍ഗ മേഖലയിലെ ഭീകര ഒളിത്താവളങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഒരു മേജര്‍ ഉള്‍പ്പെടെ കുറഞ്ഞത് നാല് പാക് സൈനീകര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ നാല് ഭരണ പ്രവശ്യകളില്‍ ഒന്നായ ഖൈബര്‍ പക്തൂണ്‍ഖവയിലെ ലോവര്‍ ദിര്‍ ജില്ലയിലെ ഷറോട്‌കൈ പ്രദേശത്തായിരുന്നു റെയ്ഡ്.
സ്‌ഫോടക വസ്തുക്കള്‍ ധരിച്ച ഭീകരര്‍ സൈനീകര്‍ക്കുനേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമു#്ടില്‍ ഉണ്ടായതെന്ന് കരസേന അറിയിച്ചു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡില്‍ മേജര്‍ അലി സല്‍മാന്‍ ഉള്‍പ്പെടെ നാല് സൈനീകര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
ഒരു ഭീകരന്‍ വെടിയേറ്റു മരിച്ചെന്നും, മറ്റൊരാള്‍ സ്വയം പൊട്ടിത്തെറിച്ചെന്നും കരസേന പറഞ്ഞു. ഭീകരന്‍ എന്ന് സംശിയിക്കുന്ന ഒരാളെ അറസ്റ്റുചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here