മട്ടന്നൂര്‍ നഗരസഭ എല്‍ഡിഎഫിനു തന്നെ

25

എല്‍ഡിഎഫ് 2, യുഡിഎഫ് 7, ബിജെപി 9 ഇടത്ത് രണ്ടാമത്
തിരുവനന്തപുരം: മട്ടന്നൂര്‍ നഗരസഭയില്‍ വര്‍ധിത സീറ്റുകളോടെ എല്‍ഡിഎഫ് ആധിപത്യം നിലനിര്‍ത്തി. ്‌ചൊവ്വാഴ്ച പൊതു തെരഞ്ഞെടുപ്പ് നടന്ന നഗരസഭയില്‍ എല്‍ഡിഎഫ് 28ഉം യുഡിഎഫ് 7ഉം സിറ്റുകള്‍ നേടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 7 സീറ്റുകളാണ് യൂഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. 35 വാര്‍ഡുകളാണ്.
കക്ഷിനില: എല്‍ഡിഎഫ്–28 (സിപിഎം–24, സിപിഐ–1, സിഎംപി–1, ഐഎന്‍എല്‍–1, ജനതാദള്‍ (എസ്)–1)
യുഡിഎഫ്–7 (കോണ്‍ഗ്രസ് 4, മുസ്‌ലിം ലീഗ്–3)
അഞ്ചാം തവണയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുന്നത്. 2012ലെ പൊതു തെരഞ്ഞെടുപ്പില്‍ 34 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 20 സീറ്റ് എല്‍ഡിഎഫും 14 യൂഡിഎഫും നേടിയിരുന്നു. ആറെണ്ണമാണ് ഇടതുമുന്നണി അധികമായി നേടിയത്. ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഒന്‍പത് വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. രണ്ടിടത്ത് എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. മട്ടന്നൂരും മട്ടന്നൂര്‍ ടൗണുമാണ് ഇവ. യുഡിഎഫിനാണ് ഈ വാര്‍ഡുകളില്‍ ജയം.
ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ 9 വാര്‍ഡുകള്‍ ഇവയാണ്: കായലൂര്‍, കോളാരി, അയ്യല്ലൂര്‍, ഇടവേലിക്കല്‍, കരേറ്റ, ദേവര്‍കാട്, മട്ടന്നൂര്‍, മട്ടന്നൂര്‍ ടൗണ്‍, മേറ്റടി. ഇതില്‍ ഇടവേലിക്കലില്‍ കേവലം 34 വോട്ടുനേടിയാണ് ബിജെപി രണ്ടാമതായത്. മൂന്നാമതുള്ള യുഡിഎഫിന് നേടാന്‍ സാധിച്ചത് കേവലം 29 വോട്ടുമാത്രം. ആകെയുള്ള 768 വോട്ടില്‍ 705 വോട്ടും നേടി 671 വോട്ടിന്റെ തകര്‍പ്പന്‍ ജയമാണ് ഇടതുമുന്നണി നേടിയത്.
എല്‍ഡിഎഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍. പൊറോറ-സി വി ശശീന്‍ന്ദ്രന്‍-209, ഏളൂര്‍-ബിന്ദു പി-113, കീച്ചേരി-ഷാഹിനാ പി വി-248, ആണിക്കരി-കെ മജീദ്-189, കല്ലൂര്‍-സുജാത എന്‍ പി-320, കളറോഡ്-പി റീത്ത-53, മുണ്ടയോട്-വി എന്‍ സത്യേന്ദ്രനാഥ്-98, പെരുവയല്‍ക്കരി- വി കെ സുഗതന്‍-190, കായലൂര്‍-എം റോജ-282,കോളാരി-വി പി ഇസ്മായില്‍-70, പരിയാരം-എം വി ചന്ദ്രമതി-388, അയ്യല്ലൂര്‍-ശ്രീജകുമാരി കെ-520, ഇടവേലിക്കല്‍-വി കെ രത്‌നാകരന്‍-671, പഴശ്ശി-സജിത സി-113, ഉരുവച്ചാല്‍-എം മിനി-528, കരേറ്റ-പ്രസീന പി-195, കുഴിക്കല്‍-എം ഷീബ-285, പെരിഞ്ചേരി-എം മനോജ് കുമാര്‍-113, ദേവര്‍കാട്-എ കെ സുരേഷ് കുമാര്‍-255, കാര-കെ .ബാലകൃഷ്ണന്‍-310, നെല്ലൂി-അനിതാവേണു-476, ഇല്ലംഭാഗം-സി കെ രവീന്ദ്രന്‍ മാസ്റ്റര്‍-105, മലക്കുതാഴെ-എം ഗംഗാദരന്‍-537, എയര്‍പോര്‍ട്ട്-പി പുരുഷോത്തമന്‍-467, ഉത്തിയൂര്‍-ഷൈന ഭാസ്‌ക്കര്‍-238, മരുതായി-രാജിനി പി-77, മേറ്റടി-ഒ സജീവന്‍-42, നാലാങ്കേരി- വി ഹുസൈന്‍-58.
യൂഡിഎഫ് വിജയിച്ചവ, മണ്ണൂര്‍-കെ സി മിനി-139, ബേരം-മുബീന എം-32, കയനി-സുബൈദ ടീച്ചര്‍-70, മട്ടൂര്‍- ജയചന്ദ്രന്‍ കെ വി-222, ടൗണ്‍-പി വി ധനലക്ഷമി-86, പാലോട്ടുപള്ളി-നജ്മ ടീച്ചര്‍-240, മിനിനഗര്‍-മുബീനഷാഹിദ്-155.

 

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here