ഐ ലീഗ് പ്രതീക്ഷയില്‍ കേരളം

27

ബംഗളുരു: വിവ കേരളയ്ക്കുശേഷം കേരളത്തില്‍നിന്ന് മറ്റൊരു ക്ലബ് കൂടി ഐ ലീഗ് ഫുട്ബോളില്‍ പന്തുതട്ടാനൊരുങ്ങുന്നു. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോകുലം എഫ്സിയാണ് ഐലീഗില്‍ പന്തുതട്ടാനൊരുങ്ങുന്നത്. അതേസമയം കേരള എവര്‍ഗ്രീന്‍ എഫ്‌സി ഇത്തവണ ഐ ലീഗിനു ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.
പുതിയ രണ്ട് ടീമുകള്‍ക്കുവേണ്ടി അധികൃതര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. ഗോകുലം എഫ്സി ലീഗില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേരള ടീമിന്റെ കാര്യം തത്വത്തില്‍ തീരുമാനമായിട്ടുണ്ടെന്നും ഔദ്യോഗികപ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറമാകും ഗോകുലം എഫ്സിയുടെ ഹോംഗ്രൗണ്ട്.
ബംഗളൂരുവില്‍ നിന്നുള്ള ഓസോണ്‍ എഫ്സിയാണ് ഐലീഗിലേക്ക് യോഗ്യത നേടിയ മറ്റൊരു ടീം. കോര്‍പറേറ്റ് എന്‍ട്രി വഴിയാണ് ഈ രണ്ടു ടീമുകളും ലീഗിലെത്തുക. ഈ മാസം 18നാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഓരോ ക്ലബുകളും ബിഡ് സമര്‍പ്പിച്ചിട്ടുണ്ട്.
അതെസമയം ഐ ലീഗില്‍ കളിക്കുമെന്ന് പ്രതീക്ഷിച്ച കേരള എവര്‍ഗ്രീന്‍ എഫ് സി ഇത്തവണ ഐ ലീഗിനു ഉണ്ടാവില്ല. ഐ ലീഗിന് അപേക്ഷ സമര്‍പ്പിക്കാനുള്ള ഫോം കൈപറ്റിയിരുന്നുവെങ്കിലും ഐലീഗിനായുള്ള ബിഡ് എവര്‍ഗ്രീന്‍ എഫ്‌സി സമര്‍പ്പിച്ചില്ല. തുടക്കത്തില്‍ തന്നെ ക്ലബിനേറ്റ ചില തിരിച്ചടികളാണ് ഇത്തവണ ഐ ലീഗിന് ശ്രമിക്കുന്നതില്‍ നിന്ന് എവര്‍ഗ്രീനെ പിന്തിരിപ്പിച്ചതെന്നാണ് സൂചനകള്‍.
കേരളത്തില്‍ നിന്ന് അവസാനം ഐ ലീഗ് കളിച്ച ടീം വിവ കേരളയാണ്. 2011-2012 സീസണില്‍ അവര്‍ തരം താഴ്ത്തപെട്ടു.2004 ലെ എഫ്സി കൊച്ചിന്‍ ലീഗില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here