അമൃതയില്‍ രക്ഷാബന്ധും വൃക്ഷരക്ഷാബന്ധും ആചരിച്ചു

22

അമൃതപുരി: അമൃതാനന്ദമയിമഠം യുവജന സംഘടനയായ അയുദ്ധിന്റെ ആഭിമുഖ്യത്തില്‍ അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ വിദ്യാര്‍ഥികളും, അധ്യാപക-,ജീവനക്കാരും രക്ഷാബന്ധും, വൃക്ഷരക്ഷാബന്ധും സംയുക്തമായി ആചരിച്ചു. പ്രമുഖ യുവതത്വ ചിന്തകന്‍ രാഹുല്‍ ഈശ്വര്‍ മുഖ്യാതിഥി യായിരുന്നു.
കുടുംബങ്ങള്‍ സമൂഹവുമായി ഊഷ്മള ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടത് ഇത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, അത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം പ്രശ്‌നങ്ങള്‍ക്കും വലിയ അളവുവരെ പരിഹാരമാകുമെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു. ആയുര്‍വേദം, യോഗ, ആത്മീയകാര്യങ്ങള്‍ തുടങ്ങിയ അനേകം അനേകം കാര്യങ്ങളില്‍ ഭാരതം മറ്റു ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ വ്യാപരിക്കുന്നതു ശാന്തിയും സമാധാനവും കൈവരിക്കാന്‍ ഇടയാക്കുമംന്നും അദ്ദേഹം പറഞ്ഞു.
സിആര്‍പിഎഫ് സബ്ഇന്‍സ്‌പെക്ടര്‍ ധനജ്ഞയന്‍ സൈനികമേഖലയില്‍ നേരിട്ടിട്ടുള്ള തന്റെ അനുഭവങ്ങളും വെല്ലുവിളികളും വിദ്യാര്‍ഥികളുമായി പങ്കു വെച്ചു.
രക്ഷാബന്ധന്‍ ആഘോഷങ്ങളോടനുബന്ധിച്ച് മനുഷ്യര്‍ക്കിടയിലെ സാഹോദര്യം പോലെതന്നെ വൃക്ഷ ലതാദികളും സംരക്ഷിക്കേണ്ടതാണെന്ന ആശയവുമായി വൃക്ഷങ്ങളില്‍രാഖികള്‍ ബന്ധിച്ചുകൊണ്ട് ‘വൃക്ഷരക്ഷാ ബന്ധന്‍’ എന്ന പ്രകൃതി സംരക്ഷണ ബോധവല്‍ക്കരണയജ്ഞവും അമൃതപുരി കാമ്പസില്‍ നടന്നു. അയുദ്ധ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരിവിവേക്, അജയ് എന്നിവര്‍സംസാരിച്ചു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here