ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യ നായിഡു ഇന്ന് ചുമതലയേറ്റു. രാഷട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ഹ്രസ്വ ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
സാധാരണ ധരിക്കാറുള്ള വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ നായിഡു ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
പതിനഞ്ചാമത് ഉപരാഷ്ട്രപതിയാണ് നായിഡു എങ്കിലും, ഈ ഭരണഘടനാ പദവിയില്‍ വരുന്ന പതിമൂന്നാമത്തെ ആളാണ്. നേരത്തെ ഹമീദ് അന്‍സാരിയും ആദ്യ ഉപരാഷ്ട്രപതി എസ് രാധാകൃഷ്ണനും തുടര്‍ച്ചയായ രണ്ടു തവണ ഈ സ്ഥാനത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here