പുകവലി മാനസികാരോഗ്യവും മോശമാകുന്നു

139

കൊച്ചി: പുകവലി ഉപേക്ഷിക്കുക എന്നത് ഇന്ത്യയിലെ മിക്കവാറും പുകവലിക്കാര്‍ക്കും വലിയ വെല്ലുവിളിയാണ്. പുകവലിക്കുന്നവര്‍ അത് ഉപേക്ഷിക്കാന്‍ പല ശ്രമങ്ങളും നടത്തുന്നുണ്ട്, പക്ഷേ പുകവലി ഉപേക്ഷിക്കാന്‍ സാധിക്കുന്നില്ലു. 10 പുകവലിക്കാരില്‍ 9 പേരും പുകവലി നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്, എന്നാല്‍ അതുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് അറിഞ്ഞിട്ടും വീണ്ടും പുകവിലിയിലേക്ക് തിരിച്ചെത്തുകയാണ് ചെയ്യുന്നത്.
ചൂസ് ലൈഫ് നടത്തിയ പഠനം അനുസരിച്ച് പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാരില്‍ ഹൈപ്പര്‍ സെന്‍സിറ്റീവ് ആയുള്ള പെരുമാറ്റം 200% കൂടുതലാണ്. അതുമാത്രമല്ല, പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാരില്‍ മാനസിക സമ്മര്‍ദ്ദം 178% വരെ ഉയര്‍ന്നിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അപര്യാപ്തമായ ഉറക്കം, താത്പര്യക്കുറവ്, ഭക്ഷണം അമിതമായി കഴിക്കുകയോ അല്ലെങ്കില്‍ ആവശ്യത്തിനു കഴിക്കാതിരിക്കുകയോ, വീട്ടിലും ജോലിസ്ഥലത്തും കോപാകുലനാകുക തുടങ്ങിയ ലക്ഷണങ്ങളും ഇവര്‍ കാണിക്കുന്നു.
പുകവലിയുടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അറിഞ്ഞിട്ടും, സര്‍വ്വേയില്‍ പങ്കെടുത്ത പുകവലിക്കാരില്‍ 74% വും പുകവലി ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് പറഞ്ഞത്. ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ 4 പേരില്‍ 3 പേര്‍ക്കും സുഖമില്ലെങ്കില്‍ പോലും പുകവലിച്ചേ തീരൂ എന്നതാണ്. 10 ല്‍ 8 പേര്‍ക്ക് രാവിലെ ഉണര്‍ന്നാലുടന്‍ പുകവലിക്കവാനുള്ള പ്രേരണയുണ്ടാകുന്നു.
ഇതില്‍ ഏറ്റവും ഭയാനകമായ കാര്യം, പുകവലിക്കാരില്‍ 65 ശതമാനം പേരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരാണെന്നതാണ്. പുകവലിക്കാരില്‍ 5ല്‍ 4 പേരിലും പുകവലിക്കാത്തവരെ അപേക്ഷിച്ച് ഉയര്‍ന്ന അളവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് (സി.ഓ) അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും സി ഓ യുടെ ഉയര്‍ന്ന അളവും ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
പുകവലി ഉപേക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ 91 ശതമാനം പുകവലിക്കാരെയും ഉപദേശിച്ചിട്ടുണ്ടെന്ന് പഠനത്തിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍ വ്യക്തമാക്കുന്നു. നിര്‍ഭാഗ്യവശാല്‍ 75% പുകവലിക്കാരും 3 മാസത്തിനുള്ളില്‍ വീണ്ടും പുകവലി തുടങ്ങി.
പുകവലി ഉപേക്ഷിക്കുന്നത് ശ്രമകരമായ ഒരു ദൗത്യമാണ്, മിക്ക ആളുകളും ഇതില്‍ വിജയം നേടുന്ന കാര്യത്തില്‍ ബുദ്ധിമുട്ടുന്നതായി സര്‍വേ സൂചിപ്പിക്കുന്നു. പല നഗരങ്ങളിലും പുകവലി ഉപേക്ഷിക്കുന്നതില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ സമാനമാണ്.
ഇന്ത്യയില്‍ ഒരു വര്‍ഷം പുകയില ഉപയോഗിക്കുന്ന 900,000 പേരെ മരണം കീഴടക്കുന്നു, പുകയില സംബന്ധിയായ രോഗങ്ങളുടെ ചികിത്സക്ക് പ്രതിവര്‍ഷം 16 ബില്ല്യന്‍ ഡോളര്‍ രാജ്യത്ത് ചെലവാക്കപ്പെടുന്നു എന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കണക്കാക്കുന്നത്. പുകവലി ഉപേക്ഷിക്കുന്നതില്‍ പുകവലിക്കാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കേണ്ടത് അത്യാവശ്യമാണ്.
പുകവലിക്കാര്‍ക്കിടയില്‍ പുകവലിയുടെ ദോഷ ഫലങ്ങളെകുറിച്ച് ഉയര്‍ന്ന അവഗാഹമുണ്ട്. ഈ ബോധവത്കരണം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ആണ് ഇന്നും കൂടുതല്‍ പരിശ്രമങ്ങള്‍ നടക്കുന്നത്. അടുത്ത പടിയായി പുകവലി ഉപേക്ഷിക്കാനുള്ള യത്‌നത്തില്‍ ആളുകളെ സഹായിക്കുകയാണ് വേണ്ടത്. പുകവലി ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നമ്മള്‍ കണ്ടതാണ്. അവരെ സഹായിക്കാന്‍ നമുക്ക് ഇനിയും പലതും ചെയ്യാന്‍ കഴിയും. പുകവലി ഉപേക്ഷിക്കാന്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നും ഇന്ത്യയില്‍ പുകവലി കുറയ്ക്കാന്‍ വേണ്ടത്ര കൗണ്‍സലിംഗ് ആവശ്യമാണെന്നും ഫോര്‍ട്ടിസ്, നാനാവതി ആശുപത്രികളിലെ പ്രമുഖ പള്‍മോണോളജിസ്റ്റ് ആയ ഡോ. പ്രശാന്ത് ഛാജിദ് പറഞ്ഞു.
ലീലാവതി ആശുപത്രിയിലെ ഒരു പ്രമുഖ ശ്വാസകോശരോഗ വിദഗ്ദ്ധനായ ഡോ. പ്രഹ്ലാദ് പ്രഭു ദേശായി പറയുന്നത്, ‘ഏറ്റവും വലിയ വെല്ലുവിളി പുകവലിക്കാരില്‍ ഏതാണ്ട് എല്ലാവര്‍ക്കും പുകവലിയുടെ ദോഷ ഫലങ്ങളെ കുറിച്ചറിയാം എങ്കിലും, അവര്‍ പുകവലി തുടരുന്നു എന്നതാണ്. പുകവലി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഉല്‍പാദന ക്ഷമത കൂട്ടാനും സഹായിക്കുന്നതായി അവര്‍ ചിന്തിക്കുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാരില്‍ മാനസിക സമ്മര്‍ദ്ദം കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു.
ഏകദേശം 88% പുകവലിക്കാരും 24 വയസിനു മുമ്പാണ് ഈ ശീലം തുടങ്ങിയതെന്നും അവരില്‍ 55% വും വെറും ഒരു രസത്തിനു വേണ്ടിയാണ് പുകവലി തുടങ്ങിയതെന്നും സര്‍വ്വേ വെളിപ്പെടുത്തുന്നു.
പഠനം കാണിക്കുന്നത് പോലെ, പുകവലി പലര്‍ക്കും തമാശയ്ക്കായി തുടങ്ങുന്ന ഒരു ശീലം ആണ്, പക്ഷെ അത് ആത്യന്തികമായി ജീവന് ഭീഷണിയായി മാറുന്നു. പുകവലി ഉപേക്ഷിക്കാന്‍ പല ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും പലര്‍ക്കും അത് ഒഴിവാക്കാന്‍ പ്രയാസകരമാണ്. പുകവലി തുടരുന്നതിലൂടെ, ധാരാളം സമയം അവര്‍ പാഴാക്കുന്നു, അത് തൊഴിലിനെയും ഉല്‍പാദനക്ഷമതയെയും ബാധിക്കുന്നു. അതിനാല്‍ ഇത് ഒരു വ്യക്തിഗതമായ വെല്ലുവിളിയല്ല, മറിച്ച് ഒരു സ്ഥാപനം നേരിടുന്ന വെല്ലുവിളിയും കൂടിയാണ്. അതിനാല്‍ എല്ലാ എച്ച്ആര്‍ ഡിപ്പാര്‍ട്ടുമെന്റുകളും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഇടപെടലുകള്‍ ഉപയോഗിച്ച്, പുകവലി ഉപേക്ഷിക്കല്‍ പ്രക്രിയ എളുപ്പം നടപ്പാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഇതിലൂടെ സ്ഥാപനത്തിന്റെ ഉത്പാദനക്ഷമത ഗണ്യമായി മെച്ചപ്പെടുത്താന്‍ കഴിയും” നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രമുഖ ചെസ്റ്റ് ഫിസിഷ്യനും സാന്‍സ് സക്ഷം സ്ഥാപകനുമായ ഡോ പാര്‍ത്ഥ പ്രീതം ബോസ് പറഞ്ഞു
പലരും ഒരു തമാശയ്ക്ക് പുകവലി തുടങ്ങുകയും ക്രമേണ അതിന്റെ അടിമയായി മാറുകയും ചെയ്യുന്നു. ഈ ശീലങ്ങളുടെ ആശ്രിതത്വം വളരെ ഉയര്‍ന്നതാണ്, അതിനാല്‍ പല ഉദ്ദ്യേമങ്ങള്‍ക്കുശേഷവും, പുകവലിക്കുന്നവര്‍ അതില്‍ വിജയിക്കാതെ പോകുന്നു. മാനസിക സമ്മര്‍ദ്ദവും വര്‍ധിച്ച ജോലിഭാരവും പുകവലിക്കാനുള്ള പ്രേരണയായി പലപ്പോഴും കണക്കാക്കപ്പെടുന്നു. എന്നാല്‍ അത് നിങ്ങളള്‍ക്ക് താല്‍ക്കാലിക ആശ്വാസം മാത്രമാണ് നല്‍കുന്നത്. അതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ ദോഷകരമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. പുകവലിക്കാനായി സിഗരറ്റ് കൈയിലെടുക്കുന്ന ഓരോരുത്തരും ഇക്കാര്യം ചിന്തിക്കണം .” വിക്രം ഹോസ്പിറ്റലിലെ പ്രമുഖ കണ്‍സള്‍ട്ടന്റ് പള്‍മോണോളജിസ്റ്റ് ഡോ. വസുനേത്ര കാസര്‍ഗോഡ് പറഞ്ഞു.

ചൂസ് ലൈഫ് പഠനത്തെ കുറിച്ച്ഃ മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ പള്‍മോണോളജിസ്റ്റുകള്‍ / ചെസ്റ്റ് ഫിസിഷ്യന്‍ എന്നിവരാണ് ചൂസ് ലൈഫ് പഠനം നടത്തിയത്. പുകവലിയുടെ ഭവിഷ്യത്ത്, പുകവലി ഉപേക്ഷിക്കാനുള്ള അവരുടെ ശ്രമത്തെ പ്രോത്സാഹിപ്പിക്കല്‍, അവരെ സിഗരറ്റിനു പകരം ജീവിതം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധയൂന്നിക്കൊണ്ടാണ് ഈ പഠനം നടത്തിയത്. 25 നും 50നും ഇടയില്‍ പ്രായമുള്ള പുകവലിക്കാരും (50%) പുകവലിക്കാത്തവരുമായ (50%). എ ആന്‍ഡ് ബി സാമൂഹികസാമ്പത്തിക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 1000 പുരുഷന്‍മാരില്‍ ആണ് ഈ പഠനം നടത്തിയത്. ദിവസം 10 ല്‍ കൂടുതല്‍ സിഗരറ്റ് വലിക്കുന്നവരെയാണ് പുകവലിക്കാരുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പഠനത്തിന്റെ ലക്ഷ്യം രണ്ടായിരുന്നു.
1. പുകവലിക്കാരുടെയും പുകവലിക്കാത്തവരുടെയും ആരോഗ്യം, മാനസിക സ്ഥിതി, വൈകാരിക തലം എന്നിവയില്‍ ഉള്ള വ്യത്യാസങ്ങള്‍ വ്യക്തമാക്കുക.
2. പുകവലി ഉപേക്ഷിക്കുവാന്‍ പുകവലിക്കാര്‍ നടത്തുന്ന പരിശ്രമങ്ങളും അതിന്റെ അനന്തരഫലങ്ങളും രേഖപ്പെടുത്തുക.
പുകവലി ഉപേക്ഷിക്കാന്‍ ആളുകളെ സഹായിക്കുന്നതിനാവശ്യമായ നിരവധി കാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതുണ്ടെന്ന് പഠനത്തില്‍ വ്യക്തമായി കാണാം. പുകവലി ഉപേക്ഷിക്കുന്നതിനെകുറിച്ച് ബോധവല്‍ക്കരണം നടത്തുന്നത് പ്രശ്‌നത്തിന്റെ ഒരു ഭാഗത്തെ മാത്രമാണ് നേരിടുന്നത്. പുകവലി ഉപേക്ഷിക്കുവാനുള്ള അവരുടെ യാത്രയില്‍ സഹായിക്കുകയും അവരെ കൊണ്ട് സിഗരറ്റിനു പകരം ജീവിതത്തെ തിരഞ്ഞെടുപ്പിക്കുന്നതിലുമാണ് വലിയ വെല്ലുവിളി നിലകൊള്ളുന്നത്
കൂടുതല്‍ കണ്ടെത്തലുകള്‍:
90% പുകവലിക്കാരുടെയും സി ഓ ലെവല്‍ 11 + പിപിഎം സോണില്‍ ആണ്. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. മുംബൈയിലെ 47% പുകവലിക്കാരും പ്രീഹൈപ്പര്‍ടെന്‍സീവ് ആണ് (ബി.പി 120139 സിസോളിക് അല്ലെങ്കില്‍ ് 8089ഡയസ്റ്റോളിക്). 19% പുകവലിക്കാര്‍ സ്റ്റേജ് 2 ഹൈപ്പര്‍ ടെന്‍സീവ് ആണ് (ബി പി 160 അല്ലെങ്കില്‍ ഉയര്‍ന്ന സിസ്റ്റോളിക്കും 100 അല്ലെങ്കില്‍ അതിലധികമുള്ള ഡയസ്റ്റോളിക്കും).
47% പുകവലിക്കാരും ഒരിക്കലും വ്യായാമം ചെയ്യാത്തവരാണെന്ന് ഡാറ്റ സൂചിപ്പിക്കുന്നു.
34 ശതമാനം പേരും പുകവലി ക്കുന്നത് അടിപൊളി ലുക്കിനു വേണ്ടിയാണ്. 5 നഗരങ്ങളില്‍ ഇത്തരക്കാര്‍ ഏറ്റവുമധികം ഇവിടെയാണ്
പുകവലിക്കാത്ത 100% പേരില്‍ നിന്നും വ്യത്യസ്തമായി, പുകവലിക്കാരില്‍ 45% പേര്‍ക്കും 10 സെക്കന്റ് പോലും ശ്വാസം പിടിച്ചു നിര്‍ത്താന്‍ സാധിച്ചില്ല

SHARE

LEAVE A REPLY

Please enter your comment!
Please enter your name here