കുഞ്ഞാലിക്കുട്ടിക്കെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളി

14

കൊച്ചി: പികെ കുഞ്ഞാലിക്കുട്ടി എംപിക്കെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ നാമ നിര്‍നിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ മതിയായ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷാജി നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. ഹര്‍ജിയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് സാക്ഷപ്പെടുത്തിയതല്ലെന്നത് ഉള്‍പ്പെടെ പത്ത് പോരായ്മകള്‍ ഹര്‍ജിക്കുണ്ടെന്ന് പ്രാരംഭവാദത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. സത്യവാങ്മൂലത്തിലെ രണ്ടു കോളങ്ങള്‍ ഒന്നും രേഖപ്പെടുത്താതെ ഒഴിച്ചിട്ടെന്നും പരിഗണനാര്‍ഹമല്ലെന്ന് രേഖപ്പെടുത്തണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ വിഷയങ്ങള്‍ പരിഗണനാര്‍ഹമല്ലെന്ന് ഒടുവില്‍ രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ ഇത് അപാകതയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here