ബിസിസിഐ ദൈവത്തിന് മുകളിലല്ല: ആഞ്ഞടിച്ച് ശ്രീശാന്ത്

34

കൊച്ചി: വിലക്ക് നീക്കിയതിനെതിരെ അപ്പീല്‍ നല്‍കിയ ബിസിസിഐ നിലപാടിനെ വിമര്‍ശിച്ച് ശ്രീശാന്ത്. ബിസിസിഐ ദൈവത്തിന് മുകളില്‍ അല്ല. ജീവനോപാധിയാണ് തിരികെ ചോദിക്കുന്നത്. ആരോടും യാചിക്കാനില്ല.
നിരപരാധിത്വം പലതവണ തെളിയിച്ചിട്ടും അനീതി തുടരുകയാണെന്നും ശ്രീശാന്ത് ആരോപിച്ചു. ഒത്തുകളിക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പറയുന്ന ബി സി സി ഐ ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലിലേക്ക് തിരിച്ചുവരുന്നതെങ്ങനെയാണെന്നതിന് ഉത്തരം പറയണമെന്ന് ശ്രീശാന്ത് ആവശ്യപ്പെടുന്ന
വിലക്കു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) നീക്കം. കേരള ഹൈക്കോടതി സിംഗിള്‍ ജഡ്ജിയുടെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു.
ഐപിഎല്ലിലെ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് 2013 സെപ്റ്റംബറിലാണ്ശ്രീശാന്തിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് കോടതി തള്ളിയിരുന്നു

SHARE

LEAVE A REPLY

Please enter your comment!
Please enter your name here