25.1 C
Kerala
Sunday, August 19, 2018

ബിനാലെ മാതൃകയില്‍ പുസ്തക-സാഹിത്യോത്സവവുമായി സഹകരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പുസ്തക സാഹിത്യോല്‍സവം വര്‍ഷം തോറും സംഘടിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അടുത്ത വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ പത്ത് ദിവസമാണ് അന്താരാഷ്ട്ര പുസ്തക- സാഹിത്യോല്‍സവം. എറണാകുളം...

സന്നിധാനത്ത് മീഡിയ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

ശബരിമല: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സന്നിധാനത്തെ മീഡിയ സെന്റര്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡല- മകരവിളക്കു കാലത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനും തീര്‍ഥാടകര്‍ക്ക് ആവശ്യമുള്ള...

ശബരിമലയില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍

ശബരിമല: മണ്ഡല പൂജയ്ക്കായി ബുധനാഴ്ച നട തുറന്ന ശബരിമലയില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍. മുന്‍കാലങ്ങളിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളും നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി കൂടുതല്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ശബരിമല പൊലീസ്...

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കണം: ദക്ഷിണേന്ത്യന്‍ മന്ത്രിതല യോഗം

തിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ദേശീയ തീര്‍ഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായകമാകുമെന്ന് യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നതിനാല്‍ ഇക്കാര്യം...

പദ്മാവതിക്കെതിരെ ഹരിയാന സര്‍ക്കാര്‍

ചണ്ഡിഗഡ്: പദ്മാവതിക്കെതിരെ ഹരിയാന സര്‍ക്കാര്‍. സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം പദ്മാവതി രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് ഹരിയാന സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് ആണ് പദ്മാവതിക്കെതിരെ രംഗത്തെത്തിയത്....

കവിത വെളിച്ചമാകണം: മുഖ്യമന്ത്രി

പതിനൊന്നാമത് കൃത്യ 2017 അന്താരാഷ്ട്ര കാവ്യോത്സവത്തിന് തുടക്കം തിരുവനന്തപുരം: ജീവിതപ്പാതയിലെ ഇരുട്ടുനീക്കുന്ന റാന്തല്‍ വെളിച്ചമാവാനുള്ള ശക്തി കവിതയ്ക്കുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പതിനൊന്നാമത് അന്താരാഷ്ട്ര കാവ്യോത്സവം കൃത്യ 2017 ഭാരത് ഭവനില്‍ ഉദ്ഘാടനം...

സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് കവി കെ. സച്ചിദാനന്ദന്‍ അര്‍ഹനായി. അഞ്ചു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് സാംസ്‌കാരിക മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാളത്തിനു സച്ചിദാനന്ദന്‍...

മെര്‍സലിനെ അനുകൂലിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് ചിത്രം മെര്‍സലിന് അനുകൂല നിലപാടുമായി മദ്രാസ് ഹൈക്കോടതി. ആവിഷ്‌കാര സ്വാതന്ത്യം എല്ലാവര്‍ക്കുമുണ്ട്. മെര്‍സല്‍ സിനിമ മാത്രമാണെന്നും യഥാര്‍ത്ഥ ജീവിതമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നികുതി വെട്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട...

ഹരിഹരന് സ്വരലയ ദേവരാജന്‍ ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: ജി ദേവരാജന്‍ മാസ്റ്ററുടെ പേരില്‍ സ്വരലയ ഏര്‍പ്പെടുത്തിയ സംഗീതജ്ഞര്‍ക്കുള്ള ദേശീയ അവാര്‍ഡ് പ്രസിദ്ധ ഗായകനും സംഗീതജ്ഞനുമായ ഹരിഹരന്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചലച്ചിത്ര സംഗീതത്തിലും ചലച്ചിത്രേതര സംഗീതത്തിലും...

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് ട്രംപ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തന്റെ മുന്‍ഗാമികളെപോലെ വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ അംഗങ്ങള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഒപ്പം ദീപാവലി ആഘോഷിച്ചു. ട്രമ്പിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു ദീപാവലി ആഘോഷങ്ങള്‍. നിക്കി ഹെയ്‌ലി, സീമ വെര്‍മ്മ...

ബിനാലെയ്ക്ക് സംഭാവന ചെയ്ത സൃഷ്ടികള്‍ ലേലം ചെയ്യുന്നു

കൊച്ചി: ബിനാലെ നാലാം ലക്കത്തിന്റെ ധനശേഖരണാര്‍ഥം കൊച്ചി ബിനാലെ ഫൗണ്ടേഷന് വിഖ്യാത കലാകാരന്മാര്‍ സംഭാവനയായി നല്‍കിയ സൃഷ്ടികള്‍ ലേലം ചെയ്യുന്നു. ഒക്ടോബര്‍ 31 ന് മുംബൈയില്‍ നടക്കുന്ന ലേലത്തില്‍ നേരിട്ടോ ഓണ്‍ലൈനായോ പങ്കെടുക്കാവുന്നതാണ്. അമൃതാ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍

ശബരിമല: മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച ശബരിമല അയ്യപ്പ ക്ഷേത്രം സന്ദര്‍ശിച്ചു. മൂന്നു മാസം നീളുന്ന മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താനായിരുന്നു സന്ദര്‍ശനം. സിപിഎമ്മിന്റെ സമുന്നത നേതാവായ 72 കാരന്‍ പിണറായി ഇന്നലെ രാത്രി...

എ വി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല: വൃശ്ചികം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ശബരിമല അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയായി മംഗലത്ത് അഴകത്ത് മനയിലെ എ വി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി അനീഷ്...

താജ് മഹല്‍ സാംസ്‌കാരിക കളങ്കം: ബിജെപി എംഎല്‍എ

മീററ്റ്: താജ് മഹല്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ കളങ്കമാണെന്നു ബിജെപി എംഎല്‍എ സംഗീത് സോം. മീററ്റില്‍ ഒരു പൊതുപരിപാടിയിലെ സോമിന്റെ ഈ പ്രസ്താവന വിവാദമായി. ഉത്തര്‍പ്രദേശ് ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്നും താജ് മഹലിനെ ഒഴിവാക്കിയതുമായി...

ആര്യാട് ഗോപി അവാര്‍ഡ് വിനോദിന് സമ്മാനിച്ചു

കൊല്ലം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റും ജനയുഗം പത്രാധിപസമിതി അംഗവും ആയിരുന്ന അന്തരിച്ച ആര്യാട് ഗോപിയുടെ സ്മരണാര്‍ഥം ആര്യാട് ഗോപി ട്രസ്റ്റും കൊല്ലം പ്രസ് ക്ലബ്ബും സംയുക്തമായി ഏര്‍പ്പെടുത്തിയ കൊല്ലം ജില്ലയിലെ...