28 C
Kerala
Monday, October 23, 2017
സോണിയയായി ഇറ്റാലിയന്‍ നടിയും രാഹുലായി ഹോളിവുഡ് നടനും മുംബൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെക്കുറിച്ചുള്ള സിനിമ വരുന്നു. അദ്ദേഹത്തെക്കുറിച്ച സഞ്ജയ് ബാരു എഴുതിയ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ഗ്രന്ഥത്തെ അധികരിച്ചുള്ളതാണ് സിനിമ. സോണിയ ഗാന്ധിയുടെ വേഷത്തില്‍ ഒരു ഇറ്റാലിയന്‍ നടി അഭിനയിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയായി ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ബ്രിട്ടീഷ് പൗരനായ ഇന്‍ഡോ-ഐറിഷ്...
മുംബൈ: പ്രശസ്ത സിനിമ സംവിധായകന്‍ കുന്ദന്‍ ഷാ (69) അന്തരിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. പുനൈ ഫിലിം-ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനം പഠിച്ച ഷാ, 1983ലെ ''ജാനേ ഭി യാരോ'' എന്ന ഹാസ്യചിത്രത്തിലൂടെയാണ് ഏറെ പ്രശസ്തനായത്. ഈ ചിത്രം ബോക്‌സ് ഓഫീസ് വിജയം നേടിയില്ലെങ്കിലും മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാര്‍ഡ് അദ്ദേഹത്തിനു...
പനാജി: തെലുങ്ക് സിനിമാലോകം കാത്തിരുന്ന ആ താര വിവാഹം കഴിഞ്ഞു. തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഗോവയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹചിത്രങ്ങള്‍ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന ആരാധകരുമായി പങ്കുവെച്ചു. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്കാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. പരമ്ബരാഗത രീതികളനുസരിച്ച് നാഗചൈതന്യയുടെ മുത്തശ്ശിയുടെ വിവാഹസാരിയാണ്...
ചെന്നൈ: തദ്ദേശനികുതിയില്‍ 10 ശതമാനം ലെവി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്നു തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തീരുമാനിച്ചു. 28 ശതമാനം ജിഎസ്ടി. നടപ്പാക്കിയതിനേത്തുടര്‍ന്ന് സിനിമാ വ്യവസായം പ്രതിസന്ധിയിലായിരിക്കേ ലെവികൂടി ഏര്‍പ്പെടുത്തിയത് ഇരുട്ടടിയാണെന്നു നിര്‍മാതാക്കള്‍ ആരോപിച്ചു. ടിക്കറ്റ് നിരക്കുകള്‍ കാലങ്ങളായി പുതുക്കിയിട്ടില്ലെന്നിരിക്കേയാണു ലെവിയും ഏര്‍പ്പെടുത്തിയത്. ജൂലൈയില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയതിനേത്തുടര്‍ന്നു തമിഴ്‌നാട്ടിലെമ്പാടും തീയറ്ററുകള്‍...
മുംബൈ: വിഖ്യാത നാടക-സിനിമ-ടെലിവിഷന്‍ നടന്‍ ടോം അള്‍ട്ടര്‍ അന്തരിച്ചു. 67 വയസായിരുന്നു. ത്വക് അര്‍ബുധ രോഗ ബാധിതനായിരുന്നു. ഇന്നലെ രാത്രി സ്വവസതിയില്‍ ആയിരുന്നു അന്ത്യം. നടനു പുറമെ എഴുത്തുകാരനും സംവിധായകനും ആയ അള്‍ട്ടറെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. അമേരിക്കന്‍ മിഷനറി ദമ്പതികളുടെ പുത്രനായി 1950ല്‍ മുസോറിയിലാണ് അള്‍ട്ടര്‍ ജനിച്ചത്. മുസോറി വുഡ്‌സ്റ്റോക്ക് സ്‌കൂളില്‍ പഠിച്ച അള്‍ട്ടര്‍...
പാലക്കാട്: മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായ കെപിഎസി ലളിതയുടെ അന്‍പത് വര്‍ഷത്തെ അഭിനയ ജീവിതത്തെ കലാകേരളം ആദരിക്കുന്നു. 'ലളിതം 50' എന്ന പേരില്‍ ഡിസംബര്‍ 27ന് പാലക്കാട് സംഘടിപ്പിക്കുന്ന മെഗാഷോയിലാണ് ലളിതയെ ആദരിക്കുന്നത്. ചടങ്ങില്‍ സിനിമാ-രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കും. പ്രശസ്ത ചലചിത്ര സംവീധായകന്‍ എം പത്മകുമാറാണ് മെഗാഷോയുടെ ഡയറക്ടര്‍. ഏകതാ പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ്,...
മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നിരസിച്ചു ഹൈദരാബാദ്/ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായുള്ള 25കാരിയെ ബലാല്‍സംഗം ചെയ്തതായ കേസില്‍ ബോളിവുഡ് നിര്‍മ്മാതാവ് കരീം മൊറാനി പൊലീസിനു കീഴടങ്ങി. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തള്ളിയതിനെ തുടര്‍ന്നാണ് തെലങ്കാന ഹൈദരാബാദിലെ രചകോണ്ഡ പൊലീസ് സ്റ്റേഷനില്‍ ശനിയാഴ്ച കീഴടങ്ങിയത്. ടുജി കുംഭകോണ കേസിലും മൊറാനി പ്രതിയാണ്. ദമിനി, രാജാ ഹിന്ദുസ്ഥാനി, റാ-വണ്‍, ചെന്നൈ എക്‌സ്പ്രസ്...
മുംബൈ: ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡിനായി ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ആക്ഷേപഹാസ്യ ചിത്രം ന്യൂട്ടണ്‍ തെരഞ്ഞെടുക്കപ്പെട്ടതായ് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഫ്എഫ്ഐ) അറിയിച്ചു. രാജ്കുമാര്‍ റാവുവിനെ നായകനാക്കി അമിത് മസൂര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 22 നാണ് റിലീസ് ചെയ്തത്. 'മത്സരവിഭാഗത്തിലേക്ക് 26 സിനിമകളാണ് എത്തിയത്, അതില്‍ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണിതെന്ന് എഫ്എഫ്ഐ...
കൊച്ചി: അരുണ്‍ ഗോപി സംവിധാനം ചെയ്ത ദിലീപ് ചിത്രമായ 'രാമലീല' പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഭീഷണി മുഴക്കിയ ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജി പി രാമചന്ദ്രനെതിരെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടം പരാതി നല്‍കി. ഐജി പി വിജയനാണ് പരാതി നല്‍കിയത്. പരാതി അന്വേഷിക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറി. കലാപത്തിന് ആഹ്വാനം ചെയ്ത രാമചന്ദ്രനെതിരെ നടപടി...
കൊച്ചി (സ്വന്തം ലേഖകന്‍) ദിലീപ് നായകനായി അഭിനയിച്ച രാമലീല പ്രദര്‍ശനത്തിനെത്തിക്കാന്‍ പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം നല്‍കിയ ഹര്‍ജി ഈ ഘട്ടത്തില്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. ദിലീപ് ഏറ്റവും ഒടുവില്‍ അഭിനയിച്ച രാമലീല എന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ക്കു നേരെ ആക്രമണമുണ്ടാകുമെന്നും ഇതു തടയാന്‍ പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് നിര്‍മ്മാതാവ് ഹൈക്കോടതിയെ...
കൊച്ചി(സ്വന്തം ലേഖകന്‍): ദിലീപ് നായകനായ രാമലീല എന്ന ചിത്രം റിലീസ് ചെയ്യാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചു. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായി പ്രദര്‍ശനത്തിനു തയാറായ സമയത്താണ് പ്രധാന താരമായ ദിലീപിനെ അറസ്റ്റു ചെയ്തതെന്നും റിലീസിങ് മുടങ്ങിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. കേസവസാനിക്കുന്നതു വരെ സിനിമ റിലീസ്...
മുംബൈ: ട്വീറ്ററില്‍ അസ്ലീല ചിത്രം പോസ്റ്റ് ചെയ്തതിന് ബോളിവുഡ് നടന്‍ ഋഷി കപൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഋഷി കപൂര്‍ തന്റെ അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ ആഭാസകരവും നഗ്നവും ആയ ചിത്രം പോസ്റ്റുചെയ്തു എന്ന പരാതിയിലാണ് എഫ്‌ഐആര്‍. മഹാരാഷ്ട്ര ആസ്ഥാനമായ സര്‍ക്കാരേതര സംഘടന(എന്‍ജിഒ)യായ 'ജെയ് ഹോ ഫൗണ്ടേഷന്‍' ആണ് പരതി നല്‍കിയത്. സംസ്ഥാനത്തെ സ്ത്രീകളുടെയും...
സ്തീപീഡനങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചുവരു ഇക്കാലത്ത് കാലിക പ്രസക്തിയും ശക്തമായ സ്ത്രീകേന്ദ്രീകൃത പ്രമേയവുമായി സീതാകാളി ഓഗസ്റ്റ് 25-ന് തീയറ്ററുകളിലെത്തും. സ്ത്രീയുടെ മാനം അവളുടെ അടിവസ്ത്രത്തിനുള്ളിലല്ല മറിച്ച് അവളുടെ ആത്മാവിലാണ് എ് ഉറക്കെ വിളിച്ചുപറയു ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുത് എഴുത്തുകാരനായ ശ്രീപ്രതാപാണ്. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തയായ സ്‌നേഹയാണ് സീതാകാളിയായി വേഷമിടുത്. നായകന്‍മാരില്ലാത്ത ചിത്രത്തില്‍ സോന...
തിരുവനന്തപുരം: സക്‌സസ് കേരള മോട്ടിവേഷണല്‍ മാഗസിന്‍ ഏര്‍പ്പെടുത്തിയ സക്‌സസ് കേരള മിനിസ്‌ക്രീന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള അവാര്‍ഡ് ഡോ. ഷാജുവിനും മികച്ച നടിക്കുള്ള അവാര്‍ഡ് ശ്രീകലക്കും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. സ്റ്റാച്യു എം.എന്‍.വി.ജി അടിയോടി ഹാളില്‍ നടന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്തു. മന്ത്രി രാമചന്ദ്രന്‍...
ന്യൂഡല്‍ഹി: ദിലീപ് കുമാറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നെന്നും ആശുപത്രി വിടാന്‍ കുറച്ച് സമയം കൂടി എടുക്കുമെന്നും ഡോക്ടര്‍മാര്‍. ശരീരത്തില്‍ ജലത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിഡ്‌നിയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരുന്നു. എന്നാല്‍ സ്ഥിതി മെച്ചപ്പെട്ടുവരുന്നു. 94കാരനായ നടന്‍ വെന്റിലേറ്ററിലോ ഡയാലിസിസിലോ അല്ലെന്നും ഡോക്ടര്‍ അറിയിച്ചു. സാധാരണ നിലയില്‍ മൂത്രം പോകുന്നുണ്ട്. ഇപ്പോഴും ഐസിയുവിലാണ്....
- Advertisement -