34.9 C
Kerala
Wednesday, September 26, 2018
ലോസാഞ്ചലസ്: 90-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ മെക്സിക്കന്‍ സംവിധായകന്‍ ഗില്യര്‍ മോ ദെല്‍ തോറോയുടെ 'ദ ഷെയ്പ് ഓഫ് വാട്ടര്‍' മികച്ച ചിത്രം. ആകെ ഒന്‍പതു ചിത്രങ്ങളാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. 13 നാമനിര്‍ദേശങ്ങളുമായാണ് തോറോയുടെ പ്രണയചിത്രം ഒന്നാമതെത്തിയത്. അതുകൂടാതെ മികച്ച സംവിധായകനുള്ള അവാര്‍ഡും ഗില്യര്‍ മോ ദെല്‍ തോറോ കരസ്ഥമാക്കി. വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോലന്റെ...
ദുബായ്: പ്രശസ്ത ഹിന്ദി സിനിമാ താരം ശ്രീദേവി അന്തരിച്ചു. ദുബായില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. രാത്രി 11.30ഓടെയാണ് മരണം സംഭവിച്ചതെന്ന് അടുത്ത കുടുംബവൃത്തങ്ങള്‍ അറിയിച്ചു. ബോളിവുഡ് താരമായ മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി കുടുംബസമേതം ദുബായില്‍ എത്തിയതായിരുന്നു ശ്രീദേവി. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ഒപ്പമുണ്ടായിരുന്നു. ബോണി...
തൃശൂര്‍: നടി ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിര്‍മാതാവ് നവീനാണ് താലി ചാര്‍ത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. തൃശൂരില്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു താലികെട്ട്. ബന്ധുക്കള്‍ക്കും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകിട്ട് ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്റസറില്‍ നടന്ന സ്‌നേഹവിരുന്നില്‍ രമ്യാ നമ്പീശന്‍, മഞ്ചുവാര്യര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും...
മുംബൈ: വിവാദ ചിത്രമായ സഞ്ജയ് ലീല ഭന്‍സാലിയുടെ ''പത്മാവതി''ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനം. ''പത്മാവതി'' എന്ന പേര് ''പത്മാവത്'' എന്ന് മാറ്റണണെന്ന മുഖ്യ ഉപാധിയോടെ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) തീരുമാനം. ബോര്‍ഡിന്റെ പരിശോധനാ സമിതിയുടെ ഡിസംബര്‍ 28 ന് ചേര്‍ന്ന യോഗമാണ് ചില...
തൊണ്ടിമുതലും ദൃക്‌സാക്ഷിയും നെറ്റ്പാക് പുരസ്‌കാരം നേടി തിരുവനന്തപുരം: എട്ട് രാപ്പകലുകളെ ദൃശ്യസമ്പന്നമാക്കിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. നിശാഗന്ധിയിലെ സമാപന ചടങ്ങുകളോടെയാണ് മേളയ്ക്ക് തിരശ്ശീല വീണത്. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത ഫലസ്തീനിയന്‍ ചിത്രം വാജിബിന് ലഭിച്ചു. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലയാളിയായ സഞ്ജു സുരേന്ദ്രന്‍...
തിരുവനന്തപുരം: റഷ്യന്‍ സംവിധായകനായ സൊകുറോവിന് കേരള പൊലീസിനെക്കുറിച്ച് അറിയണം. സൊകുറോവ് നേരെ വിട്ടു ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക്. സൊകുറോവിന് പൊലീസിന്റെ തോക്ക് കാണണം. മറ്റെന്തെല്ലാം ആയുധങ്ങള്‍ ഉണ്ടെന്നറിയണം. ഓരോ ചോദ്യത്തിനും അസി.കമ്മീഷണര്‍ ദിനില്‍ വിശദമായി മറുപടി പറഞ്ഞു. തീര്‍ന്നില്ല സംശയങ്ങള്‍. പ്രതികളെ ചേസ് ചെയ്ത് പിടിക്കാറുണ്ടോ.. ഉപയോഗിക്കുന്ന വാഹനമേതാണ്,അങ്ങനെ പോകുന്നു ചോദ്യേങ്ങള്‍. സമാധാനത്തിന്റെ വഴിയിലുള്ള ക്രമസമാധാനപാലനമാണ് തങ്ങളുടെ...
തിരുവനന്തപുരം: കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയ സായാഹ്നത്തില്‍ നിശാഗന്ധിയില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ മെഴുകുതിരി തെളിയിച്ചാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. ചലച്ചിത്ര അക്കാദമി ഡയറക്ടര്‍ കമല്‍, മുഖ്യാതിഥികളായ ബംഗാളി നടി മാധവി മുഖര്‍ജി, തമിഴ് നടന്‍ പ്രകാശ്‌രാജ്, സാംസ്‌കാരിക സെക്രട്ടറി റാണി...
ലണ്ടന്‍: ലോകത്തിലെ കാമഭാവമുള്ള ഏഷ്യന്‍ സ്ത്രീയായി ബ്രിട്ടനിലെ ഒരു വാര്‍ഷിക തെരഞ്ഞെടുപ്പ് ഫലം. ലണ്ടന്‍ ആസ്ഥാനമായുള്ള 'ഈസ്റ്റേണ്‍ ഐ' എന്ന വാര്‍ത്താവാരികയുടെ '50 കാമഭാവമുള്ള ഏഷ്യന്‍ സ്ത്രീകള്‍' എന്ന ജനപ്രിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് പ്രിയങ്കയ്ക്ക് നറുക്കുവീണത്. വോട്ടെടുപ്പ് ഫലം വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു. 2016 ല്‍ കാമഭാവമുള്ള ഏഷ്യന്‍ സ്ത്രീയായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന ദീപിക പടുകോണിനെ പിന്നിലാക്കിയാണ് 35...
മുംബൈ: ഇതിഹാസ താരം ശശികപൂര്‍ അന്തരിച്ചു. 79 വയസായിരുന്നു. ഇവിടെ കോകിലാബെന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകിട്ടയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖംമൂലം ചികിത്സയിലായിരുന്നു. ഇന്ത്യന്‍ സിനിമയുടെ രണ്ടാം തലമുറിയില്‍പ്പെട്ട ഈ താരം ഹിന്ദി സിനിമ രംഗഗത്തെ വിഖ്യാത കപൂര്‍ കുടുംബത്തില്‍പ്പെട്ടതാണ്. രാജ് കപൂര്‍, ഷമ്മി കപൂര്‍ എന്നിവര്‍ക്കു പിന്നാലെ കപൂര്‍ കുടുംബത്തിലെ രണ്ടാം തലമുറ താര നിരയുടെ...
കൊച്ചി: ചിരിച്ചും ചിരിപ്പിച്ചും മിമിക്രി വേദി കീഴടക്കിയ നടന്‍ ഹബീബ് മുഹമ്മദ് എന്ന അബി അന്തരിച്ചു. 52 വയസായിരുന്നു. രക്താര്‍ബുധ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ഒന്‍പതോടെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലായിരുന്നു അന്ത്യം. എളമക്കര ടാഗോര്‍ ലൈനിലെ വസതിയില്‍ നിന്നും സ്വദേശമായ മൂവാറ്റുപുഴയില്‍ കൊണ്ടുവന്ന മൃതദേഹം ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട്...
ന്യൂഡല്‍ഹി: ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ട സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന എസ് ദുര്‍ഗ സിനിമയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. മേള അവസാനിക്കുന്നതിനു മണിക്കൂറുകള്‍ മാത്രം ശേഷിച്ചിരിക്കെ, ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത്. സിനിമയുടെ പേരിനെതിരെ വീണ്ടും പരാതി കിട്ടിയതിനെ തുടര്‍ന്നാണ് നടപടി. ഗോവയിലെ ചലച്ചിത്രോത്സവ ജൂറിയുടെ പരാതിയുടെ...
പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളി താരം പാര്‍വതി മികച്ച നടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് 'ടേക്ക് ഓഫ്' എന്ന ചിത്രമാണ് പുരസ്‌കാരം നേടിക്കൊടുത്തത്. മലയാളത്തിന്റെ 'ടേക്ക് ഓഫി'ന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. മികച്ച നടന്‍: നാഹുല്‍ പെരസ് ബിസ്‌കായത് (ചിത്രം: ബിപിഎം). മികച്ച ചിത്രം: 120 ബീറ്റ്‌സ് പെര്‍ മിനിറ്റ് (സംവിധാനം:...
കൊച്ചി: പത്മാവതി പോലുള്ള സിനിമകള്‍ക്കെതിരെയുള്ള വിലക്കുകള്‍ ജനാധിപത്യ വ്യവസ്ഥക്കു തന്നെ ഭീഷണിയാണെന്ന് പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമാ നിരോധനത്തിനായി റൗഡിഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയില്‍ സ്‌കോളര്‍ ഇന്‍ ക്യാംപസ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അടൂര്‍. കേരള മീഡിയ അക്കാദമിയിലെ മാധ്യമ വിദ്യാര്‍ഥികളുടെ ഫിലിം ക്ലബിന്റെ...
തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക ജീവിതത്തില്‍ തിളങ്ങിനിന്നിരുന്ന തോപ്പില്‍ ഭാസിയുടെ ദീപ്ത സ്മരണയില്‍ തോപ്പില്‍ഭാസി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2017-ലെ തോപ്പില്‍ ഭാസി അവാര്‍ഡ് ചലച്ചിത്ര താരം ശ്രീനിവാസന്്. ഡിസംബര്‍ 8-ന് 4 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് തോപ്പില്‍ ഭാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍...
കൊച്ചി: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ ചിത്രം ഗോവ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കണമെന്ന സിംഗിള്‍ബെഞ്ചിന്റെ ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഇനി ഒരു ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിക്കുന്നത് എല്ലാ ക്രമീകരണങ്ങളെയും തകിടം മറിക്കുമെന്നും അപ്പീലില്‍ പറയുന്നു. ചലച്ചിത്രമേളയിലേക്ക് ജൂറി തിരഞ്ഞെടുത്ത ചിത്രം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്നാരോപിച്ച് ചിത്രത്തിന്റെ...
- Advertisement -