24.6 C
Kerala
Thursday, July 19, 2018
യേശുദാസ് മികച്ച ഗായകന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം ന്യൂഡല്‍ഹി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വെള്ളിയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ മല.#ാളത്തിലെ ജയരാജ് മികച്ച സംവിധായകന്‍. ഭയനാകം എന്ന മലയാള ചിത്രമാണ് ജയരാജിനെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കിയത്. മലയാള നടി പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള പ്രാദേശിക ചിത്രമായി. യേശുദാസാണ് മികച്ച...
ചെന്നൈ: മലയാള യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ പുതിയ ചിത്രത്തില്‍ ബോളിവുഡ് താരങ്ങളും അണിനിരക്കുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനില്‍ ശശാങ്ക് അറോറ, ശോബിത ധുലിപാല, ഹരീഷ് ഖന്ന എന്നിവര്‍ അഭിനയിക്കുന്നുവെന്ന് സൂചന. നിവിന്റെ ഫസ്റ്റ്‌ലുക്ക് കൊണ്ടു തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മൂത്തോന്‍. ലക്ഷദ്വീപ് സ്വദേശിയായ പതിനാലുകാരന്‍ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് മൂത്തോന്റെ...
മുംബൈ: പ്രശസ്ത സിനിമ സംവിധായകന്‍ കുന്ദന്‍ ഷാ (69) അന്തരിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. പുനൈ ഫിലിം-ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനം പഠിച്ച ഷാ, 1983ലെ ''ജാനേ ഭി യാരോ'' എന്ന ഹാസ്യചിത്രത്തിലൂടെയാണ് ഏറെ പ്രശസ്തനായത്. ഈ ചിത്രം ബോക്‌സ് ഓഫീസ് വിജയം നേടിയില്ലെങ്കിലും മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാര്‍ഡ് അദ്ദേഹത്തിനു...
കൊച്ചി: ചലച്ചിത്രസംവിധായകന്‍ അരവിന്ദന്റെ ഇരുപത്തിയാറാം ചരമ വാര്‍ഷികത്തില്‍ കൊച്ചിന്‍ ഫിലിം സൊസൈറ്റിയും പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് അദ്ദേഹത്തിന്റെ ഒന്‍പതു ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 8,9 തീയതികളില്‍ എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക് തിയേറ്ററില്‍ വെച്ചാണ് ഈ രണ്ടുദിന ഫെസ്റ്റിവല്‍ നടത്തുന്നത്. പൂനയിലെ നാഷണല്‍ ഫിലിം...
മുംബൈ: ട്വീറ്ററില്‍ അസ്ലീല ചിത്രം പോസ്റ്റ് ചെയ്തതിന് ബോളിവുഡ് നടന്‍ ഋഷി കപൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഋഷി കപൂര്‍ തന്റെ അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ ആഭാസകരവും നഗ്നവും ആയ ചിത്രം പോസ്റ്റുചെയ്തു എന്ന പരാതിയിലാണ് എഫ്‌ഐആര്‍. മഹാരാഷ്ട്ര ആസ്ഥാനമായ സര്‍ക്കാരേതര സംഘടന(എന്‍ജിഒ)യായ 'ജെയ് ഹോ ഫൗണ്ടേഷന്‍' ആണ് പരതി നല്‍കിയത്. സംസ്ഥാനത്തെ സ്ത്രീകളുടെയും...
പ്രേമത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സായി പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രം 'ഫിദ' റിലീസിങിന് ഒരുങ്ങിക്കഴിഞ്ഞു. തെലുങ്കിലെ യുവതാരം വരുണ്‍ തേജ് ആണ് ഫിദയിലെ നായകന്‍. അമേരിക്കയില്‍ ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശേഖര്‍ കമ്മുളയും, നിര്‍മ്മാതാവ് ദില്‍ രാജുവും ആണ്. പ്രണയ കഥയാണ് ചിത്രം പറയുന്നത്. നടനും നിര്‍മ്മാതാവുമായ നഗേന്ദ്ര ബാബുവിന്റെ മകനാണ്...
കൊച്ചി(സ്വന്തം ലേഖകന്‍): ദിലീപ് നായകനായ രാമലീല എന്ന ചിത്രം റിലീസ് ചെയ്യാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചു. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായി പ്രദര്‍ശനത്തിനു തയാറായ സമയത്താണ് പ്രധാന താരമായ ദിലീപിനെ അറസ്റ്റു ചെയ്തതെന്നും റിലീസിങ് മുടങ്ങിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. കേസവസാനിക്കുന്നതു വരെ സിനിമ റിലീസ്...
ചെന്നൈ: റിലീസിനു മുന്‍പേ 200 കോടി രൂപ നേടി സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ യന്തിരന്‍ 2. വിതരണാവകാശം, സാറ്റലൈറ്റ് റൈറ്റ്എന്നിവയിലൂടെയാണ് യന്തിരന്‍ പണം കൊയ്തത്. റിലീസിന് ഇനി ഒരു വര്‍ഷത്തോളം ബാക്കിയുള്ളപ്പോളാണ് ഷങ്കര്‍ ചിത്രം 'യന്തിരന്‍ 2' 200 കോടി രൂപ സ്വന്തമാക്കിയത്. നിര്‍മാതാക്കള്‍ 100 കോടി ആവശ്യപ്പെട്ട ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം വിറ്റ് പോയത്...
പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളി താരം പാര്‍വതി മികച്ച നടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് 'ടേക്ക് ഓഫ്' എന്ന ചിത്രമാണ് പുരസ്‌കാരം നേടിക്കൊടുത്തത്. മലയാളത്തിന്റെ 'ടേക്ക് ഓഫി'ന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. മികച്ച നടന്‍: നാഹുല്‍ പെരസ് ബിസ്‌കായത് (ചിത്രം: ബിപിഎം). മികച്ച ചിത്രം: 120 ബീറ്റ്‌സ് പെര്‍ മിനിറ്റ് (സംവിധാനം:...
ചിത്രത്തിന്റെ പ്രചരണത്തിനെത്തിയ താരത്തെ ആരാധകന്‍ കൈവച്ചതും, താരം ക്ഷുഭിതനായതും, പിന്നീട് ക്ഷമ ചോദിച്ചതും സാമൂഹ്യ മാധ്യമത്തില്‍ വൈറലാകുന്നു. ടൊവിനെ തോമസാണ് ഇതിലെ താരം. തന്റെ ഏറ്റവും പുതിയ ചിത്രമായ മെക്‌സിക്കന്‍ അപാരതയുടെ പ്രചരണാര്‍ഥം തിയേറ്ററില്‍ എത്തിയ ടൊവിനോയെ ആരാധകന്‍ കൈവെച്ച സംഭവംസാമൂഹ്യ മാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയാണ്. ആരാധകന്റെ ഉപദ്രവത്തെ തുടര്‍ന്ന് തിയേറ്ററില്‍ വെച്ച് ആരാധകനോട് ക്ഷുഭിതനായ...
തൃശൂര്‍: നടി ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിര്‍മാതാവ് നവീനാണ് താലി ചാര്‍ത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. തൃശൂരില്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു താലികെട്ട്. ബന്ധുക്കള്‍ക്കും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകിട്ട് ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്റസറില്‍ നടന്ന സ്‌നേഹവിരുന്നില്‍ രമ്യാ നമ്പീശന്‍, മഞ്ചുവാര്യര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും...
മോഹന്‍ലാല്‍ ചിത്രമായ വില്ലനില്‍ മഞ്ജുവാര്യര്‍ അതിഥി താരമായി എത്തുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫ്‌ളാഷ്ബാക്ക് രംഗത്തിലാണ് മഞ്ജു അതിഥിതാരമായി വേഷമിടുന്നത്. സാങ്കേതികമായ ഒരുപാട് പുതുമകളോടെ ഇറങ്ങുന്ന ബിഗ്ബഡ്ജറ്റ് ചിത്രമായ വില്ലനെ വളരെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ വളരെ വ്യത്യസ്തമായ രൂപഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വില്ലന്റെ പോസ്റ്ററുകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അസ്താന: അമീര്‍ ഖാന്റെ കായിക സിനിമയായ ഡങ്കല്‍ കണ്ടെന്നും അത് ഇഷ്ടപ്പെട്ടെന്നും ചൈനീസ് പ്രസിഡന്റ് സി ജിങ്പിങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചൈനീസ് നേതാവ് ഇക്കാര്യം പറഞ്ഞത്. ബോളിവുഡ് ചിത്രമായ ഡങ്കല്‍ മെയ് അഞ്ചിനാണ് ചൈനയില്‍ റിലീസ് ചെയ്തത്. ചൈനയുടെ സിനിമ ചരിത്രത്തിലെ നിരവധി റിക്കോര്‍ഡുകള്‍ ഡങ്കല്‍ തിരുത്തിക്കുറിച്ചു. ഒരു ബില്യാണ്‍ യൂയാന്‍ (147 മില്യണ്‍ യുഎസ് ഡോളര്‍)...
സി ഐ എയിലെ രണ്ടു മിനിറ്റ് ദൈർഖ്യമുള്ള ഒരു വീഡിയോ ക്ലിപ്പ് ദുൽകർ സൽമാൻ തന്റെ ഫേസ്ബുക് പേജിലൂടെ ഷെയർ ചെയ്തിരിക്കുവാന് . സി ഐ എയിലെ കേന്ദ്ര കഥാപാത്രമായ അജിയും നായിക സാറയും അജിയുടെ അച്ഛനും അമ്മയും തമ്മിലുള്ള രംഗമാണ് ഷെയർ ചെയ്തിരിക്കുന്നത്.
മുംബൈ: ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡിനായി ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ആക്ഷേപഹാസ്യ ചിത്രം ന്യൂട്ടണ്‍ തെരഞ്ഞെടുക്കപ്പെട്ടതായ് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഫ്എഫ്ഐ) അറിയിച്ചു. രാജ്കുമാര്‍ റാവുവിനെ നായകനാക്കി അമിത് മസൂര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 22 നാണ് റിലീസ് ചെയ്തത്. 'മത്സരവിഭാഗത്തിലേക്ക് 26 സിനിമകളാണ് എത്തിയത്, അതില്‍ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണിതെന്ന് എഫ്എഫ്ഐ...
- Advertisement -