24.6 C
Kerala
Thursday, July 19, 2018
ജമ്മു: ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനീകന് വീരമൃത്യു. രണ്ട് ഭീകരരെ വധിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപുര ജില്ലയിലുള്ള പനാര്‍ വന പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. 26 കാരനായ ജവാന്‍ ഷമ്മി സിങാണ് വീരമൃത്യുവരിച്ചത്. ഹിമാചല്‍ പ്രദേശിനു സമീപമുള്ള കങ്കാര ജില്ലയിലെ ഇദോരയിലുള്ള മക്‌റോളി ഗ്രാമവാസിയാണ് സിങ്. ''പനാര്‍ വനത്തില്‍ നടക്കുന്ന ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചു. ഒരു സൈനീകന്‍ വീരമൃത്യു വരിച്ചു.'' കരസേനാ വക്താവ് കേണല്‍ രാജേഷ് കലിയ പറഞ്ഞു. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയ ചില...
തിരുവന്തപുരം: കേരളത്തിലെ പതിമൂന്ന് ജലമേളകള്‍ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബോട്ട് റേസ് ലീഗ് ആഗസ്റ്റ് 11 ന് ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.നവംബര്‍ ഒന്നു വരെയാണ് ലീഗ്. ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന ബോട്ട് റേസ് ലീഗ് ജലോത്സവങ്ങള്‍ക്കും ടൂറിസം മേഖലയ്ക്കും കൂടുതല്‍ ആവേശം പകരുമെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി യോഗ്യതാ മത്സരമായി...
തിരുവനന്തപുരം: രക്തത്തിന് പകരമായി രക്തമല്ലാതെ വേറൊന്നുമില്ലെന്നും രക്തദാനം സംബന്ധിച്ച് ഭയപ്പാടും തെറ്റിദ്ധാരണയും പുലര്‍ത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക രക്തദാതാ ദിനാചരണത്തിന്റെയും ബ്‌ളഡ് മൊബൈല്‍ ബസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നദ്ധരക്തദാനത്തിന് കൂടുതല്‍ പേര്‍ മുന്നോട്ടുവരണം. അങ്ങേയറ്റം മഹത്വപൂര്‍ണമായ കാരുണ്യപ്രവൃത്തിയാണിത്. ഓരോ തുള്ളി രക്തത്തിനും ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. അതാണീ ദിനാചരണത്തിന്റെ പ്രാധാന്യം. രക്തദാനം ചെയ്യുന്നവരുടെ എണ്ണവും...
തിരുവനന്തപുരം: ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്‍ പി ജോസഫിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ധനസഹായം പ്രഖ്യാപിച്ചു. കെവിന്റെ കുടുംബത്തിന് വീടുവെക്കാന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. കെവിന്റെ ഭാര്യ നീനുവിന്റെ പഠനം ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ജമ്മു: പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ജമ്മുകശ്മീരിലെ സാമ്പ ജില്ലയില്‍ ചാമിലിയാല്‍ പ്രദേശത്ത് രാജ്യാന്തര അതിര്‍ത്തിക്ക് സമീപമാണ് യാതൊരു പ്രകോപനവുമില്ലാതെ പാക് റേഞ്ചര്‍മാര്‍ വെടിവച്ചതിലാണ് ബിഎസ്എഫ് ജവാന്മാരുടെ മരണം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ചൊവ്വാഴ്ച രാത്രി തുടങ്ങിയ വെടിവയ്പ് ഇന്നു രാവിലെ വരെ തുടര്‍ന്നു. മരണപ്പെട്ടവരില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ജതീന്ദ്രന്‍ സിങ്, അസിസ്റ്റന്റ് സബ് ഇന്‍സ്പക്ടര്‍ റാം നിവാസ്, കോണ്‍സ്റ്റബിള്‍ ഹാന്‍സ് രാജ് എന്നിവരെ തിരിച്ചറിഞ്ഞു....
ബംഗലൂര്: കര്‍ണാടക നിയമസഭയിലേക്ക് ജയാനഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയം. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസിലെ സൗമ്യ റെഡ്ഡിയാണ് വിജയിച്ചത്. ബിജെപിയിലെ ബി എന്‍ പ്രഹ്‌ളാദിനെ 2,800 ലേറെ വോട്ടുകള്‍ക്കാണ് സൗമ്യ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ഥി ബി എന്‍ വിജയകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ജയാനഗിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 12 ആയിരുന്നു. സിദ്ധരാമയ്യ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു രാമലിങ്ക റെഡ്ഡിയുടെ പുത്രിയാണ് സൗമ്യ. പ്രഹ്‌ളാദന്‍ വിജയകുമാറിന്റെ...
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. താന്‍ കെപിസിസി പ്രസിഡന്റായത് ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയ്ക്കും കെപിസിസി അധ്യക്ഷന്‍ എം എം ഹസനും എതിരെയും കടന്നാക്രമണം നടത്തി. ഇന്നു രാവിലെ തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സുധീരന്‍ തുറന്നടിച്ചത്. തന്റെ ജനപക്ഷ, ജനരക്ഷാ യാത്രകള്‍ പരാജയപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചെന്ന് സുധീരന്‍...
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിക്കെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. പാര്‍ട്ടിയിലെ ഗ്രൂപ്പുകളിയുടെ ഇരയാണ് താനെന്നു സുധീരന്‍ പ്രസ്താവിച്ചു. ഗ്രൂപ്പ് വൈരത്തിന്റെ ഇരയായിട്ടാണ് താന്‍ പടിയിറങ്ങിയതെന്ന് പറഞ്ഞ സുധീരന്‍, ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചതിനാല്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നതുകൊണ്ടാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്നു വ്യക്തമാക്കി. ഗ്രൂപ്പ് പ്രവര്‍ത്തനം കാരണം സംഘടനാസംവിധാനം ശരിയായ രീതിയില്‍ കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ഗ്രൂപ്പ് നേതാക്കളുടെ ഇടപെടല്‍ സംഘടനാസംവിധാനത്തില്‍ പിഴവ് വരുത്താന്‍...
കൊല്‍ക്കൊത്ത: ചൈനയില്‍ ഏറ്റവും കൂടുതല്‍ വിഖ്യാതനായ രാജ്യാന്തര സിനിമാതാരം അമീര്‍ ഖാന്‍. അടുത്തിടെ പുറത്തിറങ്ങിയ അമീര്‍ ഖാന്റെ 'സീക്രട്ട് സൂപ്പര്‍സ്റ്റാര്‍' രാജ്യത്ത് വലിയ ഹിറ്റായി. കൊല്‍ക്കൊത്തയിലെ ചൈനീസ് കോണ്‍സൂല്‍ ജനറല്‍ മ ഷാന്‍വു ആണ് ഇക്കാര്യം അറിയിച്ചത്. അമീര്‍ ഖാനെ ചൈനയിവും വിദേശത്തും ഏറെ സ്‌നേഹിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ 'ഡങ്കല്‍' (2016) ഹിറ്റായിരുന്നു. ഇപ്പോഴത്തെ 'സീക്രട്ട് സൂപ്പര്‍സ്റ്റാറും' (2017) വലിയ ഹിറ്റാണ്.-ഷാന്‍വു മാധ്യമങ്ങളോട് പറഞ്ഞു. ചൈന-ഇന്ത്യ സംയുക്ത താര പ്രകടത്തോടനുബന്ധിച്ച് തിങ്കളാഴ്ച...
താനെ: രാഷ്ട്രീയ സ്വയംസേവക് സംഘി(ആര്‍എസ്എസ്)നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായുള്ള കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചൊവ്വാഴ്ച കോടതിയില്‍ ഹാജരായി. ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനാണ് രാഹുലിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. കനത്ത സുരക്ഷയിന്‍ കീഴില്‍ ഭിവാണ്ഡി കോടതിയില്‍ രാവിലെ 11.10ന് എത്തിയ രാഹിലിനെ മുദ്യാവാക്യം മുഴക്കി അനുയായികള്‍ സ്വാഗതം ചെയ്തു. ജഡ്ജി എ ഐ ഷേഖ് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചപ്പോള്‍, താന്‍ കുറ്റക്കാരനല്ലെന്ന് രാഹുല്‍ പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുണ്ടേ 2014ല്‍ ഫയല്‍ ചെയ്ത...
ചരിത്ര ഉച്ചകോടിയില്‍ സമഗ്ര കരാര്‍ സിങ്കപ്പൂര്‍: പഴയതൊക്കെ മറക്കാം-നാലു മണിക്കൂര്‍ നീണ്ട ചരിത്രപരമായ ഉച്ചകോടിക്കുശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ്-ഉന്നും പ്രഖ്യാപിച്ചു. പൂര്‍ണ ആണവനിരായുധികരണം ഉടനെന്ന ഉന്നിന്റെ പ്രസ്താവനയും, ഉത്തര കൊറിയന്‍ നേതാവിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതും ലോക സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തി. ഇരുനേതാക്കളും ''വളരെ സമഗ്രമായ കാരാറില്‍'' ഒപ്പുവച്ചു. കരാറിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. താമസിയാതെ ഇത് പുറത്തുവിടുമെന്ന് ട്രംപ് പറഞ്ഞു. ആദ്യം പരിഭാഷകരുടെ സാന്നിധ്യത്തിലായിരുന്നു...
തിരുവനന്തപുരം: ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന വിനോദസഞ്ചാര വകുപ്പും കിറ്റ്‌സും സംയുക്തമായി സംഘടിപ്പിച്ച ടൂറിസം പൊലീസിനായുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ വരുത്തുന്ന വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പരിപാടിയായിരിക്കും ഈ പരിശീലനം. പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ്രായോഗികതയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. ടൂറിസം...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട അഭിമാന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖ പദ്ധതി ജീവനോപാധി നഷ്ടപരിഹാര വിതരണം തൈക്കാട് റസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ നിര്‍മ്മാണ പ്രവൃത്തിയാണ് വിഴിഞ്ഞത്ത് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ തീരദേശ റോഡും വേയ് ബ്രിഡ്ജും സൈറ്റ് ഓഫീസും പൂര്‍ത്തിയായിട്ടുണ്ട്. ഇതോടൊപ്പം 565 മീറ്റര്‍ പുലിമുട്ട് നിര്‍മാണം നടക്കുന്നു. ബെര്‍ത്ത് പൈലിംഗ് ആരംഭിച്ചിട്ടുണ്ട്....
കൊച്ചി: മരടില്‍ പ്ലേ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ കുട്ടികളും ആയയുമാണ് മരണപ്പെട്ടത്. ഡ്രൈവറേയും ഒരു കുട്ടിയേയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരട് സ്വദേശികളായ വിദ്യാ ലക്ഷ്മി, ആദിത്യന്‍ എന്നീ വിദ്യാര്‍ഥികളും ലത ഉണ്ണി എന്ന ആയയുമാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്ക് ബസ് മറിഞ്ഞത്. അപകടമുണ്ടായത്. കുട്ടികളെ...
ക്യുങ്‌ദോ (ചൈന): അതിമോഹനം എന്ന് കരുതുന്ന ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇന്‍ഷ്യേറ്റീവ് (ബ്രി) പദ്ധതിയെ എട്ടംഗ ഷാന്‍ഘായി സഹകരണ സംഘടന(എസ്‌സിഒ)യില്‍ ഇന്ത്യ മാത്രം അംഗീകരിച്ചില്ല. ഏതാണ്ട് 60 ഓളം രാജ്യങ്ങളും രാജ്യാന്തര സംഘടകളും ആയി ചൈന കരാറില്‍ ഒപ്പുവച്ച ബ്രി യെ അംഗീകരിക്കാന്‍ ഇന്ത്യ ഇന്ന് വിസമ്മതിക്കുകയായിരുന്നു. റഷ്യ, പാകിസ്ഥാന്‍, കസാഖിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍, ക്രിജിസ്തന്‍, തജിക്സ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ബ്രി ക്ക് പിന്തുണ ആവര്‍ത്തിച്ചെന്ന് രണ്ടു ദിവസത്തെ എസ്‌സിഒ...