25.1 C
Kerala
Sunday, August 19, 2018
ലോകകപ്പ് ഫുട്‌ബോളിന്റെ 21-ാം പതിപ്പിന്റെ ആദ്യ മത്സരത്തില്‍ വ്യാഴാഴ്ച സൗദി അറേബ്യക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചതിലുള്ള ആഹ്ലാദം ലുഷ്‌നികി സ്റ്റേഡയത്തില്‍ പ്രകടിപ്പിക്കുന്ന റഷ്യയിലെ അര്‍ടിയോം ഡ്യുബ.
മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ചപ്പോള്‍ (ചിത്രം. പിഐബി)
പരിശുദ്ധ ഇറാനിയോസ് അപ്രേം ദ്വീതിയന്‍ പാത്രിയാര്‍ക്കീസ് ബാബ ക്ലീഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ബുധനാഴ്ച സന്ദര്‍ശിച്ചപ്പോള്‍.
നേപ്പാള്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കാഠ്മണ്ഡുവില്‍ വെള്ളിയാഴ്ച ലഭിച്ച ഔദ്യോഗിക വരവേല്‍പ്പില്‍ സൈനീക ബഹുമതി പരിശോധിക്കുന്നു.
കെഎഫ്‌സി ബിസിനസ് കോണ്‍ക്ലേവിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തിന്റെ ദൃശ്യം. അദാലത്ത് സംസ്ഥാന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
ശാന്തിഗിരി ആശ്രമത്തിലെ നവ ഒലി ജ്യോതിര്‍ദിന ആഘോഷങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തപ്പോള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹറിന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, വി മുരളീധരന്‍ എംപി, സ്വാമി ഗുരുരത്ന ജ്ഞാന തപസ്വി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം...
സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിളംബരം എന്ന നിലയില്‍ കൊല്ലം നഗരത്തില്‍ ചൊവ്വാഴ്ച നടന്ന പുലികളി. പാര്‍ട്ടി കോണ്‍ഗ്രസിന് ബുധനാഴ്ച ചെങ്കൊടി ഉയരും. (ചിത്രം. സുരേഷ് ചൈത്രം-ജനയുഗം)
സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് സംസ്ഥാനതല വാര്‍ഷിക സമ്മര്‍ ക്യാമ്പിനോടനുബന്ധിച്ചു നടന്ന പരേഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ചൊവ്വാഴ്ച പരിശോധിക്കുന്നു.
'ഭാരത് കി ബാത്, സബ്‌കെ സാത്' സമ്പര്‍ക്ക പരിപാടിയില്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്റര്‍ ഹാളില്‍ ബുധനാഴ്ച സദസ്യരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുന്നു.. (ചിത്രം. പിടിഐയോട് കടപ്പാട്)  
ജോര്‍ദാന്‍ രാജാവ് അബ്ദുള്ള 11 ബിന്‍ അല്‍-ഹസൈന് രാഷ്ട്രപതി ഭവനില്‍ വ്യാഴാഴ്ച നല്‍കിയ സ്വീകരണത്തിനിടയില്‍ അദ്ദേഹത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന രാഷ്ട്രപതി റരാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും.
പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്ത ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരം.
ഓഖി ദുരന്തം വിലയിരുത്താന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നു. ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സമീപം.
ഓഖി ദുരന്തം വിലയിരുത്താന്‍ ചൊവ്വാഴ്ച ലക്ഷദ്വീപിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ഥികള്‍ക്കൊപ്പം.
ശബരിമലയില്‍ വലിയ നടപ്പന്തലില്‍ ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന ഭക്തര്‍ (ചിത്രം. ശങ്കര്‍. പിആര്‍ഡി)

ആദരാഞ്ജലി…

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഓഖി ചുഴലി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് തിരുവനന്തപുരം പൂന്തുറയില്‍ വ്യാഴാഴ്ച ആദരാഞ്‌ലി അര്‍പ്പിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍ സമീപം.