27 C
Kerala
Thursday, August 24, 2017

വിജിലന്‍സിന് സ്വതന്ത്ര മേധാവി വേണം: ഹൈക്കോടതി

കൊച്ചി: വിജിലന്‍സിന് സ്വതന്ത്രചുമതലയുള്ള ഡയറക്ടറെ നിയമിക്കേണ്ട സമയം അിക്രമിച്ചെന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഇപ്പോള്‍ ഡിജിപിയ്ക്കാണ് വിജിലന്‍സ് ഡയറക്ടറുടെ ചുമതല. ഒട്ടേറെ തിരക്കുള്ള പോലീസ് മേധാവിക്കു പകരം വിജിലന്‍സ് തലപ്പത്തേക്ക് മാത്രമായി ഒരുദ്യോഗസ്ഥനെ നിയമിക്കണമെന്നും...

സ്വാശ്രയത്തില്‍ സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ സുപ്രീംകോടതിയും ഹൈക്കോടതിയും ശ്രമിക്കുമ്പോള്‍ സര്‍ക്കാരും എന്‍ട്രന്‍സ് കമ്മിഷണറും മറ്റെന്തൊക്കെയോ നടപടികളാണ് സ്വീകരിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞൂ. കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണമാക്കുന്നത് സര്‍ക്കാരാണെന്നു ഹൈക്കോടതി. സ്വാശ്രയ...

ദിലീപിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച് അശ്‌ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സിനിമാ താരം ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹൈക്കോടതി ഹര്‍ജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. മുമ്പു ദിലീപ്...

ഡിജിപിക്കെതിരെ ദിലീപ്: ജാമ്യാപേക്ഷ നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തി അറസ്റ്റുചെയ്ത് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ പരാതി. വിവരങ്ങള്‍ നേരത്തെ ഡിജിപിയെ അറിയിച്ചിരുന്നെന്നും...

ഭോപ്പാല്‍ രാജകുടുംബ സ്വത്തിനായി ശര്‍മ്മിളാ ടാഗോര്‍ നിയമയുദ്ധത്തിന്

ഭോപ്പാല്‍: ഭോപ്പാല്‍ രാജകുടുംബത്തിന്റെ സ്വത്തിനായി പ്രമുഖ നടി ശര്‍മ്മിള ടാഗോര്‍ നിയമയുദ്ധത്തിന്. പ്രകൃതി മനോഹരമായ കൊഹ്-ഇ-ഫിസാ പ്രദേശത്തെ സ്വത്ത് വീണ്ടെടുത്തു നല്‍കണമെന്ന് ശര്‍മ്മിള ജില്ലാ ഭരണകൂടത്തെ സമീപിച്ചു. ഇതേത്തുടര്‍ന്ന് സ്ഥലം കൈവശം വെച്ചിരിക്കുന്നവര്‍ക്ക്...

2011 ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ജാമ്യമില്ല

കൊച്ചി : മുതിര്‍ന്ന സിനിമാനടിയെ 2011 ല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ രണ്ടു പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ നാലാം പ്രതി കുന്നത്തുനാട് നോര്‍ത്ത് മഴുവന്നൂര്‍ കൊമ്പനാല്‍ വീട്ടില്‍ എബിന്‍...

ദിലീപിന്റെ ഡി സിനിമാസ് തിയേറ്റര്‍ തുറക്കാന്‍ ഉത്തരവ്

കൊച്ചി: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ അടച്ചു പൂട്ടാന്‍ ചാലക്കുടി നഗരസഭ നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. തിയേറ്റര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കി. മതിയായ ലൈസന്‍സും...

കോവളം കൊട്ടാര കേസ് തീര്‍പ്പാക്കി

കൊച്ചി: കോവളം കൊട്ടാരം കോടതിയുത്തരവനുസരിച്ച് വിട്ടുനല്‍കാത്തതിനെതിരെ കോവളം റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ ബി രവിപിള്ള നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കൊട്ടാരം വിട്ടു നല്‍കാന്‍ നെയ്യാറ്റിന്‍കര തഹസീല്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്...

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി

കൊച്ചി: ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് വലിയൊരൂ ആശ്വാസം നല്‍കിക്കൊണ്ട് അദ്ദേഹത്തിനെതിരായ ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി തിങ്കളാഴ്ച നീക്കി. ശ്രീശാന്തിനെതിരെ മതിയായ തെളിവില്ലാതെയാണ് ബിസിസിഐ അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ചിന്റെ...

ആരെയും വിമര്‍ശിക്കാനുള്ള പ്രത്യേക അവകാശം മാധ്യമത്തിനില്ല: കോടതി

ന്യൂഡല്‍ഹി: ആരെയും വിമര്‍ശിക്കാനുള്ള പ്രത്യേക അവകാശമൊന്നും മാധ്യമത്തിനില്ലെന്ന് ഡല്‍ഹി കോടതി. ഒരു പൗരന്റെ കീര്‍ത്തിയെ നശിപ്പിക്കും വിധം ആരോപണങ്ങളോ, വിമര്‍ശനങ്ങളോ, പരാമാര്‍ശമോ നടത്താനുള്ള പ്രത്യേക അവകാശമോ അധികാരമോ മാധ്യമങ്ങള്‍ക്ക് ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മറ്റുള്ളവരെക്കാള്‍...

കൊച്ചി മെട്രോ: നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചി മെട്രോയ്ക്കു വേണ്ടി സ്ഥലംവിട്ടു നല്‍കിയവര്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഭൂമി ഏറ്റെടുക്കല്‍ ചട്ട പ്രകാരം വില്‍പന കരാര്‍, ധാരണാ പത്രം എന്നിവയിലൂടെ...

പീഡനം: സ്വാമിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്വാമി ഗംഗേശാനന്ദ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കഴിഞ്ഞ മേയ് 19 നാണ് പെണ്‍കുട്ടിയെ സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പീഡനശ്രമം ചെറുത്ത പെണ്‍കുട്ടി തിരിച്ചാക്രമിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി...

നിസാമിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിസാമിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിസാമിന്റെ മാനസിക നില തെറ്റിയെന്നും ചികിത്സിക്കാന്‍ നിര്‍ദേശിക്കണമെന്നും...

കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗങ്ങളായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരം എന്നിവരെ നിയമിക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാരിനു മുന്നോട്ടു പോകാന്‍ ഹൈക്കോടതി ഉത്തരവ്....

വിദ്യാര്‍ഥി രാഷ്ട്രീയം: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന സമരങ്ങളും, അക്രമം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി വേണമെന്നും ഇതിനായി സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി പത്തു ദിവസത്തിനകം സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിദ്യാര്‍ഥി...