25.1 C
Kerala
Sunday, August 19, 2018

തോമസ് ചാണ്ടി വിഷയത്തില്‍ നാളെ നിര്‍ണായകം

കൊച്ചി (സ്വന്തം ലേഖകന്‍): മന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ ചൊവ്വാഴ്ച നിര്‍ണായക ദിനം. ഹൈക്കോടതിയില്‍ കേസ് പരിഗണനയ്ക്ക് വരുന്നു, എന്‍സിപി നേതൃ യോഗം എന്നിവയാണ് നാളെത്തെ പ്രാധാന്യം. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ അന്തിമ...

രാഹുലിന്റെ നേതൃത്വത്തില്‍ പുതുയുഗത്തെ വരവേല്‍ക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ്

ന്യൂഡല്‍ഹി (രാഷ്ട്രീയ ലേഖകന്‍): കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേല്‍ക്കാന്‍ ഒടുവില്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത് പാര്‍ട്ടിവൃത്തങ്ങളില്‍ ആശ്വാസം ഉളവാക്കിയിട്ടുണ്ട്. ഒപ്പംതന്നെ അല്‍പ്പം ആശങ്കകളും ഇല്ലാതില്ല. പാര്‍ട്ടിയുടെ നേതൃത്വസ്ഥാനം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുമ്പ് ആവശ്യപ്പെട്ടപ്പോഴൊക്കെയും 47കാരനായ...

കര്‍ണാടകയില്‍ 2018ല്‍ കോണ്‍ഗ്രസ് വിജയമെന്ന് സര്‍വെ പ്രവചനം

ബംഗലൂര്: കര്‍ണാടകയില്‍ ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് സര്‍വെ ഫലം. ബിജെപി രണ്ടാമതെത്തും. ബിജെപിക്ക് കഴിഞ്ഞതവണത്തെക്കാള്‍ മികച്ച സീറ്റ് നിലാവാരം ഉണ്ടാകും. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി ഫോര്‍...

ഗുജറാത്ത് രാജ്യസഭാസീറ്റ്: അഹമ്മദ് പട്ടേലിന്റെ നില പരുങ്ങലില്‍

കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരിലേക്ക് മാറ്റി രാജ്യസഭയിലേക്ക് ഗുജറാത്തില്‍ നിന്നും ഓഗസ്റ്റ് എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന്റെ വിജയസാധ്യത അനിശ്ചിതത്വത്തില്‍. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നതാണ് സോണിയാഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി...

സന്തോഷത്തില്‍ നിന്നും സിപിഐ സന്താപത്തിലേക്ക്

തിരുവനന്തപുരം (രാഷ്ട്രീയ ലേഖകന്‍): മൂന്നാറിലെ വന്‍കിടക്കാരുടെ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ ധീരമായ ചുവടുവയ്പുകള്‍ നടത്തിയ ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ആ സ്ഥാനത്തുനിന്നും കുടിയിറക്കിയതിലൂടെ വെട്ടിലായത് സിപിഐ. സബ്കലക്ടറുടെ ഒഴിപ്പിക്കല്‍ നടപടിയെ കേരള ഹൈക്കോടതി...

മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് മേല്‍ കരിനിഴല്‍

ന്യൂഡല്‍ഹി (പ്രത്യേക ലേഖകന്‍): കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പാരീസ് ഉടമ്പടിയില്‍നിന്നും പിന്മാറുന്നതായുള്ള പ്രഖ്യാപനം നടത്തവേ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മറ്റുരാജ്യങ്ങളുടെകൂട്ടത്തില്‍ ഇന്ത്യക്കെതിരെയും വായാടിത്തം പുലമ്പി. ലോകത്തിലെ മറ്റുരാഷ്ട്രങ്ങള്‍ അമേരിക്കയെ ഒരുബലിയാടാക്കുകയാണെന്ന തരത്തില്‍ ഉള്ളതായിരുന്നു...

രജനിയുടെ രാഷ്ട്രീയപാത സുഗമമാകില്ല

ചെന്നൈ(രാഷ്ട്രീയ ലേഖകന്‍): തമിഴ്‌നാട്ടില്‍ നേതാക്കളില്ലാത്ത ബിജെപി രജനികാന്തിനെപ്പോലുള്ളവരുടെ ജനപ്രീതി മുതലെടുക്കാനാണ് ശ്രമിക്കുന്നത്. രജനി ബിജെപിപക്ഷത്തേക്ക് പോയാല്‍ ഡിഎംകെയിലും എഐഡിഎംകെയിലും ഉള്ള രജനിയുടെ ആരാധകര്‍ രാഷ്ട്രീയമെല്ലാം മറന്നു അദ്ദേഹത്തിനൊപ്പം നില്‍ക്കുമോയെന്ന വലിയചോദ്യം ഉയരുന്നു. മുന്‍ മുഖ്യമന്തി...

എല്ലാ കണ്ണുകളും രജനിയിലേക്ക്

ചെന്നൈ (പ്രത്യേക ലേഖകന്‍): സൂപ്പര്‍സ്റ്റാര്‍ രജനീകന്തിലേക്കാണ് എല്ലാ കണ്ണുകളും. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് കഴിഞ്ഞവാരം സുവ്യക്ത സൂചന നല്‍കുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈയാഴ്ച കണ്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാജ്യമാകെ രജനീകന്തിനെ...

പാര്‍ട്ടിയില്‍ അഴിച്ചുപണിക്കും പ്രതിപക്ഷ ഐക്യ നീക്കത്തിനും സോണിയ

ന്യൂഡല്‍ഹി (പ്രത്യേക ലേഖകന്‍): അനാരോഗ്യം മൂലം സംഘടനാ കാര്യങ്ങളില്‍ നിന്നും ഏറെക്കുറെ വിട്ടുനിന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പാര്‍ട്ടിയുടെ നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാനായി വൈകിയെങ്കിലും രംഗത്തിറങ്ങി. നിര്‍ണായകമായ പല നീക്കങ്ങള്‍ക്കും സോണിയ നേരിട്ട്...

മുന്നാര്‍ ഒഴിപ്പിക്കല്‍ അടഞ്ഞ അധ്യായമായി

തിരുവനന്തപുരം (രാഷ്ട്രീയ ലേഖകന്‍): കേരളത്തിലെ രാഷ്ട്രീയ മണ്ഡത്തിലാകെ ആവേശവും, കാറുംകോളും ഒരുപൊലെ നിറച്ച മുന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അടഞ്ഞ അധ്യായമായി. ഇടുക്കിയിലെ ഭൂമി പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത...

മലപ്പുറം ചുട്ടുപൊള്ളുന്നു: വോട്ടെടുപ്പ് 12ന്

രാഷട്രീയ ലേഖകന്‍ മലപ്പുറം ചുട്ടുപൊള്ളുന്നു. മണ്ഡലമാകെ തെരഞ്ഞെടുപ്പ് ചൂടില്‍ അമര്‍ന്നിരിക്കുന്നു. ഏപ്രില്‍ 12നാണ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്. മുന്‍ കേന്ദ്രമന്ത്രിയും ഐയുഎംഎല്‍ നേതാവുമായ ഇ അഹമ്മദിന്റെ നിര്യാണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്. തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കത്തിക്കയറുകയാണ്....

സിപിഐ വീണ്ടും കോണ്‍ഗ്രസുമായി കൈകോര്‍ക്കും

ബിജെപിയുടെ വെല്ലുവിളി നേരിടാന്‍ ന്യൂഡല്‍ഹി (രാഷ്ട്രീയ ലേഖകന്‍): കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ വീണ്ടും സിപിഐ ഒരുങ്ങുന്നു. പഴയ ബന്ധത്തിലേക്കുള്ള മടങ്ങിപ്പോക്ക് ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനാണ്. ''വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് വെല്ലുവിളി''നേരിടാന്‍ കോണ്‍ഗ്രസുമായി ചേരുകയാണ് മാര്‍ഗമെന്ന തിരിച്ചറിവ്...

ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുളള പടിയിറക്കം

രാഷ്ട്രീയ ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാന ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ രാജി രാഷ്ട്രീയത്തിലെ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ്. വ്യക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കസേരയില്‍ പിടിവിടാന്‍ മടിച്ചിരുന്ന സമീപകാല കേരള രാഷ്ട്രയ ചിത്രത്തില്‍ നിന്നും വേറിട്ടോരു കാഴ്ചയാണ്...

വര്‍ഗീസിനെ കൊടും കുറ്റവാളിയാക്കി

തിരുവനന്തപുരം: വര്‍ഗീസ് എന്ന ''നക്‌സല്‍'' വര്‍ഗീസ് വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. വര്‍ഗീസിനെ വാര്‍ത്താതാരമാക്കിയത് സര്‍ക്കാരും. നക്‌സല്‍ വര്‍ഗീസിനെ പൊലീസ് തിരനെല്ലിക്കാട്ടില്‍ അരുകൊലചെയ്ത് 47 കൊല്ലത്തിനു ശേഷം സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍...

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ ഇപ്പോഴേ പിടിവലി തുടങ്ങി

അഹമ്മദാബാദ്: ഈ വര്‍ഷം അവസാനം നടക്കാന്‍ പോകുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കോണ്‍ഗ്രസില്‍ ഇപ്പോഴേ പിടിവലി തുടങ്ങി. മുഖ്യമന്ത്രിയുടെ മുഖവുമായി തെരഞ്ഞെടുപ്പിനിറങ്ങുമെന്ന് പാര്‍ട്ടി സൂചിപ്പിച്ചതു മുതല്‍ ഭൈമീകാമുകര്‍ കസേര പിടിക്കാനുള്ള തത്രപ്പാടിലാണ്....