32.3 C
Kerala
Saturday, April 21, 2018

സിറിയയില്‍ യുഎസ് നേതൃത്വത്തില്‍ വ്യോമാക്രമണം

ഡമാസ്‌ക്കസ്: സിറിയയില്‍ അമേരിക്കന്‍ നേതൃത്വത്തില്‍ സഖ്യകക്ഷികളുടെ വ്യോമാക്രമണം. രാസാക്രമണത്തിലൂടെ നിരപരാധികളെ കൊന്നൊടുക്കുന്നു എന്ന് ആരോപിച്ച് ബഷര്‍ അല്‍-അസാദിന്റെ ''ക്രമിനല്‍ ഭരണം'' അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് വ്യോമാക്രമണം. സിറിയയില്‍ ഓപ്പറേഷന്‍ തുടങ്ങിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...

അള്‍ജീരിയ വിമാനാപകടം: മരണം 257

ബൗഫറിക്: ഉത്തരാഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ ഉണ്ടായ വിമാനാപകടത്തില്‍ മരണസംഖ്യ 257 ആയി. കഴിഞ്ഞ 15 വര്‍ഷത്തിനിടെ അള്‍ജീരിയയിലുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തമാണിത്. അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്സിലാണ് സംഭവം. സൈനികരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച...

ഡേറ്റ ചോര്‍ത്തല്‍: കനേഡിയന്‍ കമ്പനിക്കെതിരേ ഫെയ്സ്ബുക്ക് നടപടി

വാഷിങ്ടണ്‍: ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്തതിന് കേംബ്രിജ് അനലിറ്റിക്കയ്ക്കുപിന്നാലെ മറ്റൊരു ഡേറ്റ അനലൈസിങ് സ്ഥാപനവും വിവാദത്തില്‍. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രഗേറ്റ് ഐ.ക്യു. എന്ന സ്ഥാപനത്തിനെതിരേ നടപടിയെടുത്തതായി ഫെയ്സ്ബുക്ക് അറിയിച്ചു. കേംബ്രിജ്...

യു ട്യൂബ് ആസ്ഥാനത്ത് വെടി: മൂന്നുപേരെ പരുക്കേല്‍പ്പിച്ച് യുവതി ജീവനൊടുക്കി

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തുള്ള യു ട്യൂബ് ആസ്ഥാനത്ത് കയറി വെടിവച്ച യുവതി മൂന്നുപേരെ പരുക്കേല്‍പ്പിച്ച ശേഷം ജീവനൊടുക്കി. ആഭ്യന്തര ഭിന്നതയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതര്‍ പറയുന്നു. 38 കാരി നസീം...

ഈജിപ്റ്റിലെ സിസി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

കെയ്‌റോ: ഈജിപ്റ്റ് പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍-സിസി രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. മൊത്തം വോട്ടില്‍ ഏതാണ്ട് 92 ശതമാനം അദ്ദേഹം നേടിയതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രാഥമിക കണക്കുകൂട്ടല്‍ പ്രകാരം 23...

വെനേസുല ജയിലില്‍ തീ: 68 മരണം

തീപിടിച്ചത് ജയില്‍ചാട്ട ശ്രമത്തിനിടെ കാരക്കസ്: വെനേസുലയില്‍ ജയിലിലുണ്ടായ തീപിടുത്തത്തില്‍ 68 പേര്‍ മരിച്ചു. ജയില്‍ചാട്ട ശ്രമത്തിനിടെ തീവച്ചതാണെന്ന് കരുതുന്നു, കരാബോബോ സ്റ്റേറ്റ് പൊലീസ് ഹെഡ്‌ക്വോര്‍ട്ടേഴിസിലെ ജയിലാണ് ദുരന്തം. സംഭവം അന്വേഷിക്കാന്‍ നാല് പ്രോസിക്യട്ടര്‍മാരെ നിയമിച്ചതായി മുഖ്യ...

മലാല പാകിസ്ഥാനില്‍ മടങ്ങിയെത്തി

ഇസ്ലാമാബാദ്: ഏറ്റവും പ്രായംകുറഞ്ഞ നോബേല്‍ സമ്മാന ജേതാവ് മലാല യുസ്സഫായ് വ്യാഴാഴ്ച പാകിസ്ഥാനില്‍ മടങ്ങിയെത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രചരണം നടത്തിയതിന് താലിബാന്‍ ഭീകരര്‍ തലയ്ക്ക് വെടിവച്ച് ആറു വര്‍ഷത്തിനു ശേഷമാണ് മലാല പാകിസ്ഥാനില്‍...

പാകിസ്ഥാന് ചൈനീസ് നിര്‍മ്മിത മിസൈല്‍ ട്രാക്കിങ് സംവിധാനം

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ സൈനിക വികസനത്തിന് വലിയ മുന്‍തൂക്കം നല്‍കാന്‍ സഹായിക്കുന്ന ശക്തിയേറിയ മിസൈല്‍ ട്രാക്കിംഗ് സംവിധാനം ചൈനയില്‍ നിന്ന് ലഭ്യമായതായി ഹോങ്കോംഗില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ...

വിവരചോര്‍ച്ച: തെറ്റുപറ്റിയെന്ന് ഫേസ്ബുക്ക്

ന്യൂയോര്‍ക്ക്: 50 ദശലക്ഷം ആളുകളുടെ വിവരങ്ങള്‍ 'കേംബ്രിഡ്ജ് അനാലിറ്റിക്ക' ഫെയ്‌സ്ബുക്കിലൂടെ ചോര്‍ത്തിയ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് ഫെയ്‌സ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. തങ്ങളുടെ ഭാഗത്തുനിന്ന് വിശ്വസ വഞ്ചന സംഭവിച്ചതായി സുക്കര്‍ ബര്‍ഗ് സമ്മതിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങള്‍...

നാലാം വട്ടവും വ്ളാദിമര്‍ പുടിന്‍

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റായി വ്ളാദിമര്‍ പുടിന്‍ നാലാം വട്ടവും അനായാസം തെരഞ്ഞെടുക്കപ്പെട്ടു. 73.9 ശതമാനം വോട്ടുകള്‍ പുടിനു ലഭിച്ചതായി റഷ്യന്‍ സര്‍ക്കാരിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. തൊട്ടടുത്ത സ്ഥാനാര്‍ഥിയായ പാവല്‍ ഗ്രഡിനിന് 11.2...

സ്റ്റീഫന്‍ ഹോക്കിംങ് അന്തരിച്ചു

ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ് അന്തരിച്ചു. ബുധനാഴ്ച കേംബ്രിഡ്ജിലെ വസതിയിലായിരുന്നു 76 കാരനായ സ്റ്റീഫന്‍ ഹോക്കിംങിന്റെ അന്ത്യമെന്ന് കുടുംബ വക്താവ് അറിയിച്ചു. പ്രൊഫ. ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം...

ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഏറ്റവുംമുന്നില്‍

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമെന്ന ഖ്യാതിയും നേടുന്നു. 2013 - 17 കാലഘട്ടത്തില്‍ മേജര്‍ ആയുധങ്ങളുടെ ഇറക്കുമതിയില്‍ ലോകത്ത് ഒന്നാമതെത്തിയത് ഇന്ത്യയാണെന്ന്...

ഇന്ത്യ ലോക ശക്തിയാകാനുള്ള വഴിയില്‍: മുന്‍ യുഎസ് സ്ഥാനപതി

ഹോസ്റ്റണ്‍: ഇന്ത്യ ലോക ശക്തിയാകാനുള്ള വഴിയിലാണെന്ന് ഇന്ത്യയിലെ മുന്‍ അമേരിക്കന്‍ സ്ഥാനപതി ഡോവിഡ് മള്‍ഫോര്‍ഡ്. ഹൂസ്റ്റണില്‍ അടുത്തിടെ സമാപിച്ച ഇന്ത്യന്‍ സമ്മേളത്തിലാണ് മള്‍ഫോര്‍ഡിന്റെ അഭിപ്രായപ്രകടനം. ന്യൂഡല്‍ഹിയും യുഎസും കൂടിയാലോചനകളിലൂടെ വാണിജ്യ-നിക്ഷേപത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും, ഇത് ഇരുരാജ്യങ്ങളിലും...

‘ദ ഷെയ്പ് ഓഫ് വാട്ടര്‍’ മികച്ച ചിത്രം; ഗാരി ഓള്‍ഡ്മാന്‍ മികച്ച നടന്‍

ലോസാഞ്ചലസ്: 90-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ മെക്സിക്കന്‍ സംവിധായകന്‍ ഗില്യര്‍ മോ ദെല്‍ തോറോയുടെ 'ദ ഷെയ്പ് ഓഫ് വാട്ടര്‍' മികച്ച ചിത്രം. ആകെ ഒന്‍പതു ചിത്രങ്ങളാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. 13 നാമനിര്‍ദേശങ്ങളുമായാണ്...

ഹോളിവുഡ് ഓസ്‌കര്‍ നിശയ്ക്കൊരുങ്ങി

ലോസ് ആഞ്ചലസ്: ഓസ്‌കര്‍ നിശയ്ക്കൊരുങ്ങി ഹോളിവുഡ്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങുകള്‍ക്ക് തുടക്കമാകും. ദ ഷേപ്പ് ഓഫ് വാട്ടറും, ത്രി ബില്‍ ബോര്‍ഡ്‌സും, ഡന്‍കര്‍ക്കും...